കുവൈത്ത് സിറ്റി: ഫ്രഞ്ച് കമ്പനിയിൽനിന്ന് കുവൈത്ത് കഴിഞ്ഞ വർഷം 265.4 ദശലക്ഷം യൂറോയു ടെ ആയുധം വാങ്ങി. ഫ്രാൻസിൽനിന്ന് ആയുധം വാങ്ങിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഒമ്പതാമതാണെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഖത്തറാണ് കഴിഞ്ഞ വർഷം ഫ്രാൻസിൽനിന്ന് കൂടുതൽ ആയുധം വാങ്ങിയത്. 2.37 ശതകോടി യൂറോയുടെ എൻ.എച്ച് 90 ഹെലികോപ്ടറും 300 കോടി യൂറോയുടെ മറ്റൊരുതരം ഹെലികോപ്ടറും 1500 കോടി യൂറോയുടെ വിമാനവും ഉൾപ്പെടെ വൻ ഇടപാടാണ് ഖത്തർ നടത്തിയത്.
ഇക്കാര്യത്തിൽ ബെൽജിയം രണ്ടാമതും സൗദി മൂന്നാമതുമാണ്. സൗദി 949 ദശലക്ഷം യൂറോയുടെ ആയുധം വാങ്ങി. സ്പെയിൻ, ഇന്ത്യ, തായ്ലാൻഡ്, ഇൗജിപ്ത്, അർജൻറീന തുടങ്ങിയവയാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ. കുവൈത്തിന് പിറകിൽ 11.7 ദശലക്ഷം യൂറോയുടെ ഇടപാടുമായി യു.എ.ഇ ആണ്. റഫാൽ യുദ്ധവിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്. സൗദി ബോട്ടുകളാണ് വാങ്ങിയത്. പശ്ചിമേഷ്യൻ രാജ്യങ്ങളാണ് ഫ്രാൻസിെൻറ പ്രധാന ആയുധ ഉപഭോക്താക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.