കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് നടപ്പാക്കുന്ന ‘ഉയരേ- 2024’ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. അബ്ബാസിയ കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ജിനീഷ് നാരായണൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. ‘ഉയരേ 2024’ ജനറൽ കൺവീനർ റയീസ് സാലിഹ് ഹോണറി മെമ്പർ ഹസീന അഷ്റഫിന് കൈമാറി ബ്രോഷർ പ്രകാശനം ചെയ്തു.
ഉപരിപഠനത്തിന് സാമ്പത്തിക പ്രയാസം നേരിടുന്ന വിദ്യാർഥികൾക്ക് നടപ്പാക്കുന്ന പദ്ധിയാണ് ‘ഉയരേ. പദ്ധതിയെ കുറിച്ച് ഷാഹുൽ ബേപ്പൂർ, മനോജ് കുമാർ കാപ്പാട് എന്നിവർ വിശദീകരിച്ചു. രക്ഷാധികാരി പ്രമോദ് ആർ.ബി, ഉപദേശക സമിതി അംഗങ്ങളായ അസീസ് തിക്കോടി, പി.വി. നജീബ്, ചാരിറ്റി വിങ് കൺവീനർ മൻസൂർ മുണ്ടോത്ത്, ഉമൈബ ജലീൽ, ഹന്ന അഷ്റഫ്, മുസ്തഫ മൈത്രി, ഇല്യാസ് ബഹസ്സൻ, ജംഷി കൊയിലാണ്ടി, ഷറഫ് ചോല എന്നിവർ സംസാരിച്ചു. പദ്ധതിയുടെ വിജയത്തിനായി ‘ഉയരേ വൺ മന്ത് ചലഞ്ചിനും’ രൂപം നൽകി. ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ സ്വാഗതവും ട്രഷറർ സാഹിർ പുളിയഞ്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.