കുവൈത്ത് സിറ്റി: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കുവൈത്തിലെത്തുന്നു. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ബുധനാഴ്ച കുവൈത്തിലെത്തുന്ന മന്ത്രി ബുധൻ, വ്യാഴം ദിവസങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സന്ദർശനത്തിൽ കുവൈത്ത് ഭരണനേതൃത്വവുമായും കൂടിക്കാഴ്ച നടത്തും.
കുവൈത്തും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതും വിവിധ വിഷയങ്ങളിൽ സഹകരണം ആരംഭിക്കുന്നതും ചർച്ച ചെയ്യും. ഇന്ത്യൻസമൂഹം, വ്യവസായികൾ, പ്രഫഷനലുകൾ, അധ്യാപക-വിദ്യാർഥികൾ എന്നിവരുമായും ആശയവിനിമയം നടത്തും. വർഷങ്ങളായി പ്രവാസികൾ നേരിടുന്ന വിമാനയാത്ര പ്രശ്നം, ഇന്ത്യൻ എൻജിനീയർമാരുടെ വിഷയങ്ങൾ, പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ വിദേശകാര്യ സഹമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനിരിക്കുകയാണ് പ്രവാസികൾ. ജി.സി.സി രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് മുരളീധരൻ കുവൈത്തിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.