അദ്ദേഹം ഏറ്റുവാങ്ങികുവൈത്ത് സിറ്റി: ലജ്ജ തോന്നുന്ന സാമൂഹിക വിഷയങ്ങളാണ് നാട്ടിൽ നടക്കുന്നതെന്നും സമൂഹം പിന്നോട്ടാണ് നടക്കുന്നതെന്നും നടൻ നെടുമുടി വേണു. ജനത കൾചറൽ സെൻറർ കുവൈത്തിെൻറ എട്ടാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര താരങ്ങളുടെ മെഗാമേള നടക്കുന്ന സമയത്ത് അത് ഒഴിവാക്കി ഇവിടെയെത്തിയത് മനുഷ്യസ്നേഹത്തിെൻറ മഹാമാതൃകയായ വൈക്കം മുഹമ്മദ് ബഷീറിെൻറ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നതിലുള്ള സന്തോഷവും അഭിമാനവും കൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മംഗഫ് നജാത്ത് സ്കൂളിൽ നടന്ന പരിപാടി എം.വി. ശ്രേയാംസ്കുമാർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രൺവീർ സാരഥി മുഖ്യാതിഥിയായി. ജെ.സി.സി കുവൈത്ത് പ്രസിഡൻറ് സഫീർ പി. ഹാരിസ് അധ്യക്ഷത വഹിച്ചു. ഷെയ്ഖ് പി. ഹാരിസ്, ഷംഷാദ് റഹീം, ഖലീൽ, മധു എടമറ്റം, സാം പൈനുംമൂട്, ബി.എസ്. പിള്ള എന്നിവർ സംസാരിച്ചു. അയ്യൂബ് കച്ചേരി നെടുമുടി വേണുവിന് പുരസ്കാര തുകയുടെ ഡി.ഡി കൈമാറി. കുവൈത്ത് എ ഡിവിഷൻ ക്രിക്കറ്റ്ലീഗ് കളിച്ച് മികച്ച വിജയം കൈവരിച്ച മലയാളികളുടെ ക്ലബായ ആർെട്ടക് കുവൈത്തിന് നെടുമുടി വേണു ഉപഹാരം നൽകി. പരിപാടിയോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി നടത്തിയ ചെറുകഥ മത്സര വിജയികൾക്കും അദ്ദേഹം ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.