കുവൈത്ത് സിറ്റി: വാകത്തനം അസോസിയേഷൻ കുവൈത്ത് എട്ടാമത് വാർഷികവും പിക്നിക്കും കബദിൽ നടന്നു. സംഗമത്തിൽനിന്ന് തെരഞ്ഞെടുത്ത അംഗം ജിറ്റു മാത്യു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഏഞ്ചൽ മോൾ കലണ്ടർ പ്രകാശനം നടത്തി. ജനറൽ സെക്രട്ടറി ജേക്കബ് മാത്യു, പ്രസിഡന്റ് രാരി വർഗീസ്, ട്രഷറർ റിനോ എബ്രഹാം, എക്സിക്യൂട്ടിവ് കമ്മിറ്റി മെംബ്ർ മനോജ് മാത്യു, ആശാ രാരി എന്നിവർ സംസാരിച്ചു. 10, 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് മെമെന്റോ നൽകി ആദരിച്ചു. അംഗങ്ങളുടെയും കുടുംബങ്ങളുടെയും വിവിധ കലാപരിപാടികളും നടന്നു. നാടൻ പാട്ട്, ഗാനമേള, വിവിധ കളികൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. കലാപരിപാടികൾ അവതരിപ്പിച്ച എല്ലാവർക്കും സമ്മാനങ്ങൾ നൽകി.
കലാ പരിപാടികൾക്ക് ആർട്സ് സെക്രട്ടറി ആൽഫി അലക്സ്, ജസ്റ്റിൻ വർഗീസ് എന്നിവർ നേതൃത്വം നൽകി. ബിജു ആൻഡ്രൂസ് ഫൂഡ് കൺവീനറായി പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.