കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്നവർ യാത്രാദിവസത്തിെൻറ നാലുദിവസം മുമ്പ് തൊട്ടുള്ള ഏതെങ്കിലും സമയത്ത് പി.സി.ആർ പരിശോധന നടത്തിയാൽ മതിയെന്ന് റിപ്പോർട്ട്. നേരത്തെ 72 മണിക്കൂർ സമയ പരിധി നിശ്ചയിച്ചിരുന്നത് ഇപ്പോൾ 96 മണിക്കൂർ ആക്കിയെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽറായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്തേക്ക് വരാൻ ഒരുങ്ങുന്നവർക്ക് സന്തോഷം പകരുന്ന വാർത്തയാണിത്. പി.സി.ആർ പരിശോധന കേന്ദ്രങ്ങളിലെ തിരക്കും മറ്റും പലയിടത്തും അനുഭവപ്പെടും. നേരത്തെ പരിശോധന നടത്താനും കഴിയില്ല. ഇൗ സാഹചര്യത്തിൽ ഒരു ദിവസത്തെ കൂടി സമയം കിട്ടുന്നത് ആശ്വാസമാണ്. അതേസമയം, ഇന്ത്യയുൾപ്പെടെ 31 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരുകയാണ്. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് വരുന്നതിന് തടസ്സമില്ല. ആ രാജ്യത്ത് പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തനാണെന്ന് തെളിയിക്കേണ്ട ബാധ്യതയുണ്ട്. കുവൈത്തിൽ എത്തിയാൽ രണ്ടാഴ്ച വീട്ടുനിരീക്ഷണത്തിൽ കഴിയുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.