കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയടക്കാത്ത പ്രവാസികളുടെ വാഹനങ്ങൾ അതിർത്തിയിൽ പരിശോധന തുടങ്ങി. നിയമലംഘനങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് പ്രവാസി വാഹനങ്ങൾ കുവൈത്തിൽനിന്ന് പുറത്തേക്ക് വിടുന്നത്. നുവൈസീബ് ബോർഡർ ക്രോസിങ്ങിൽ ശനിയാഴ്ച ഒരാളിൽനിന്ന് 590 ദീനാർ പിഴ ഈടാക്കി. നേരത്തേയുള്ള പിഴ ഇയാൾ ഒടുക്കിയിരുന്നില്ല. വ്യാഴാഴ്ച മുതലാണ് രാജ്യത്ത് പുതിയ നിയമം നടപ്പാക്കിയത്.
ഒടുക്കിയില്ലെങ്കിൽ ഇനിമുതൽ പ്രവാസികൾക്ക് ആ വാഹനവുമായി രാജ്യത്തിനു പുറത്തേക്ക് സഞ്ചരിക്കാൻ കഴിയില്ല. നിരീക്ഷണ കാമറകളിലും മറ്റു സംവിധാനങ്ങളിലും പകര്‍ത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ ഉണ്ടെങ്കില്‍ രാജ്യാതിർത്തികളിൽ സജ്ജീകരിച്ചിരിക്കുന്ന കലക്ഷൻ പോയന്റുകളിൽ പിഴയടക്കാം. ഇവ അടച്ച് നിയമപ്രശ്നങ്ങൾ അവസാനിപ്പിച്ചാൽ മാത്രമേ വാഹനങ്ങൾ അതിർത്തി കടത്തിവിടൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.