കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹന രജിസ്ട്രേഷൻ പുതുക്കൽ ഞായറാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. 2020 മാർച്ച് 12ന് ശേഷം രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞവ മാത്രമാണ് പുതുക്കാൻ കഴിയുക. സ്വദേശികൾക്കും വിദേശികൾക്കും പുതുക്കാൻ സാധിക്കും. ഇതിനായി വാഹന രജിസ്
ട്രേഷൻ ഒാഫിസ് ഞായറാഴ്ച മുതൽ രാവിലെ എട്ടുമണി മുതൽ വൈകീട്ട് നാലുമണി വരെ തുറന്ന് പ്രവർത്തിക്കും.
പരിശോധന ആവശ്യമില്ലാത്ത വാഹനങ്ങളുടേത് മാത്രമാണ് ഇപ്പോൾ പുതുക്കുന്നത്. ഇൗ ഘട്ടത്തിൽ രജിസ്ട്രേഷൻ പുതുക്കാത്തതിെൻറ പേരിൽ പിഴ ഇൗടാക്കില്ലെന്ന് ഗതാഗത വകുപ്പ് വാർത്താക്കുറിപ്പിൽ പറഞ്ഞു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇളവ് നൽകുന്നത്. ഒാഫിസിലെത്തുന്നവർ ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
അതിനിടെ കുവൈത്തിൽ വാഹന രജിസ്ട്രേഷൻ കാർഡ് സ്മാർട്ട് ആക്കാൻ ആലോചനയുണ്ട്. നിലവിലെ പേപ്പർ സ്ലിപ്പിന് പകരം ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് ബാങ്ക് കാർഡ് മാതൃകയിൽ പരിഷ്കരിക്കുന്നതിനെ കുറിച്ചാണ് അധികൃതർ ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.