Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാഹന രജിസ്​ട്രേഷൻ...

വാഹന രജിസ്​ട്രേഷൻ പുതുക്കൽ ഞായറാഴ്​ച മുതൽ

text_fields
bookmark_border
kuwait-vehicles
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വാഹന രജിസ്​ട്രേഷൻ പുതുക്കൽ ഞായറാഴ്​ച മുതൽ പുനരാരംഭിക്കുമെന്ന്​ ആഭ്യന്തര മന്ത്രാലയം. 2020 മാർച്ച്​ 12ന്​ ശേഷം രജിസ്​ട്രേഷൻ കാലാവധി കഴിഞ്ഞവ മാത്രമാണ്​ പുതുക്കാൻ കഴിയുക. സ്വദേശികൾക്കും വിദേശികൾക്കും പുതുക്കാൻ സാധിക്കും. ഇതിനായി വാഹന രജിസ്​
ട്രേഷൻ ഒാഫിസ്​ ഞായറാഴ്​ച മുതൽ രാവിലെ എട്ടുമണി മുതൽ വൈകീട്ട്​ നാലുമണി വരെ തുറന്ന്​ പ്രവർത്തിക്കും. 

പരിശോധന ആവശ്യമില്ലാത്ത വാഹനങ്ങളുടേത്​ മാത്രമാണ്​ ഇപ്പോൾ പുതുക്കുന്നത്​. ഇൗ ഘട്ടത്തിൽ രജിസ്​ട്രേഷൻ പുതുക്കാത്തതി​​െൻറ പേരിൽ പിഴ ഇൗടാക്കില്ലെന്ന്​ ഗതാഗത വകുപ്പ്​ വാർത്താക്കുറിപ്പിൽ പറഞ്ഞു. കോവിഡ്​ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ്​ ഇളവ്​ നൽകുന്നത്​. ഒാഫിസിലെത്തുന്നവർ ആരോഗ്യ മന്ത്രാലയത്തി​​െൻറ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന്​ അധികൃതർ അഭ്യർഥിച്ചു. 

അതിനിടെ കുവൈത്തിൽ വാഹന രജിസ്ട്രേഷൻ കാർഡ് സ്മാർട്ട് ആക്കാൻ ആലോചനയുണ്ട്​. നിലവിലെ പേപ്പർ സ്ലിപ്പിന്​ പകരം ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച്​ ബാങ്ക് കാർഡ് മാതൃകയിൽ പരിഷ്കരിക്കുന്നതിനെ കുറിച്ചാണ് അധികൃതർ ആലോചിക്കുന്നത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsvehicle registrationmalayalam news
News Summary - Vehicle Registration In Kuwait Started on Sunday -Gulf News
Next Story