കുവൈത്ത് സിറ്റി: രാജ്യത്ത് വാഹന വിൽപന ഇടപാടുകളിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഉപയോഗിച്ച കാറുകളുടെയും സ്ക്രാപ്പ് കാറുകളുടെയും വില്പന ബാങ്കിങ് ചാനലുകൾ വഴി മാത്രമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് പണം നല്കി കാറുകള്‍ വാങ്ങാന്‍ കഴിയില്ല.
നേരത്തേ ഒക്ടോബർ ഒന്നു മുതൽ വാഹന ഇടപാടുകള്‍ ബാങ്കിങ് ചാനലുകൾ വഴിയാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ, സാമ്പത്തിക കൈമാറ്റ നിരീക്ഷണം എന്നിവയുടെ ഭാഗമായാണ് നടപടി.
നേരിട്ടുള്ള പണമിടപാടുകൾ ഒഴിവാക്കുന്നതിലൂടെ ഫണ്ടുകളുടെ ഒഴുക്ക് കണ്ടെത്താനും സോഴ്സുകള്‍ പരിശോധിക്കാനും അധികാരികൾക്ക് കഴിയും. ഈ മാസം 14 മുതൽ തീരുമാനം നടപ്പിലാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
വാഹന മേഖലയിലെ സുതാര്യത വർധിപ്പിക്കാനും സാമ്പത്തിക രീതികൾ നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം. വാഹനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യൽ, പുതിയതും ഉപയോഗിച്ചതുമായ മോട്ടോർ വാഹനങ്ങളുടെ മൊത്ത-ചില്ലറ വ്യാപാരം തുടങ്ങി എല്ലാ ഇടപാടുകളും ഇതോടെ ബാങ്കിങ് വഴി മാത്രമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.