കുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷം മൂലം ദുരിതമനുഭവിക്കുന്ന യമനിലെ അഭയാർഥികൾക്കായി കുവൈത്തിെൻറ സാമ്പത്തികസഹായത്തോടെ ഗ്രാമം നിർമിക്കുന്നു.
കുവൈത്ത് ആസ്ഥാനമായ ഇൻറർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഒാർഗനൈസേഷൻ നിർമിക്കുന്ന ഗ്രാമത്തിെൻറ തറക്കല്ലിടൽ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു.
ആഭ്യന്തരയുദ്ധം ബാധിച്ച അൽ ഹുദൈദ ഗവർണറേറ്റിലെ അഭയാർഥികളെയാണ് സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നത്. 50 ഹൗസിങ് യൂനിറ്റുകൾ, മെഡിക്കൽ സെൻറർ, സ്കൂൾ, ജലസ്രോതസ്സ്, 20,630 മീറ്റർ നീളത്തിൽ വെള്ളം എത്തിക്കാനുള്ള പൈപ്പ് തുടങ്ങിയവക്കാണ് കുവൈത്തി സംഘടന സാമ്പത്തിക സഹായം നൽകുന്നത്. കുവൈത്തിെൻറ സഹായത്തിനും പിന്തുണക്കും അൽ ഹുദൈദ ഗവർണർ അൽ ഹസ്സൻ താഹിർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.