താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം: 98 പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രാ​യ പ​രി​ശോ​ധ​ന തു​ട​രു​ന്നു. തി​ങ്ക​ളാ​ഴ്ച 98 പേ​രെ പി​ടി​കൂ​ടി. ശു​വൈ​ഖ്, അ​ർ​ദി​യ വ്യ​വ​സാ​യ ഏ​രി​യ, ജ​ലീ​ബ് ​​അ​ൽ ശു​യൂ​ഖ്, ഖൈ​ത്താ​ൻ, ഫ​ർ​വാ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും പേ​ർ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഷാ​ർ​ക്കി​ലെ മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 62 നി​യ​മ​ലം​ഘ​ക​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

പി​ടി​യി​ലാ​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കൈ​മാ​റി. സു​ര​ക്ഷ വ്യാ​പി​പ്പി​ക്ക​ൽ, നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്ക​ൽ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Tags:    
News Summary - Violation of residence and employment rules-98 people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.