താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം: പ​രി​ശോ​ധ​ന ശ​ക്തം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​ന് പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഴു​ത​ട​ച്ചു​ള്ള പ​രി​ശോ​ധ​ന​യാ​ണ് രാ​ജ്യ​ത്ത് ന​ട​ന്നു​വ​രു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​വ​രെ​യും തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രെ​യും പി​ടി​കൂ​ടി നാ​ടു​ക​ട​ത്തും. ക​ഴി​ഞ്ഞ ദി​വ​സം മ​ഹ്ബൂ​ല, ഫ​ർ​വാ​നി​യ, സാ​ൽ​മി​യ, ഖൈ​ത്താ​ന്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ന്ന സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ല്‍ വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട്ട 130 പേ​ര്‍ പി​ടി​യി​ലാ​യ​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

റെ​സി​ഡ​ന്റ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ പ​രി​ശോ​ധ​ന​യി​ൽ 130 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ലാ​യി. ഇ​വ​രി​ൽ അ​ഞ്ചു പേ​ർ മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പി​ടി​യി​ലാ​യ​ത്.

55 കു​പ്പി മ​ദ്യ​വു​മാ​യി മ​റ്റ് അ​ഞ്ചു പേ​ർ പി​ടി​യി​ലാ​യി. വ്യാ​ജ വേ​ല​ക്കാ​രി ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​ർ, ല​ഹ​രി ഉ​പ​യോ​ഗി​ച്ച ര​ണ്ടു​പേ​ർ, മ​സാ​ജ് പാ​ർ​ല​റി​ൽ വേ​ശ്യാ​വൃ​ത്തി ന​ട​ത്തി​യ ഒ​രാ​ൾ എ​ന്നി​വ​രും പി​ടി​യി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​രെ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തി​യാ​ക്കി നാ​ടു​ക​ട​ത്തും.

താ​മ​സ​രേ​ഖ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​വ​ര്‍, ഗാ​ര്‍ഹി​ക വി​സ​യി​ല്‍ രാ​ജ്യ​ത്തെ​ത്തി മ​റ്റു ജോ​ലി​ക​ളി​ല്‍ ഏ​ര്‍പ്പെ​ട്ട​വ​ര്‍ എ​ന്നി​വ​രെ​യാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന​ക​ളി​ല്‍ പി​ടി​കൂ​ടു​ന്ന​ത്. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യാ അ​സ​ന്തു​ലി​ത​ത്വം പ​രി​ഹ​രി​ക്കു​ന്ന​തി​നും തൊ​ഴി​ൽ​വി​പ​ണി ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യി ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ത്തി​നി​ടെ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 12,000 പേ​രെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്. 

Tags:    
News Summary - Violation of Residence and Employment Rules: Inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.