കുവൈത്ത് സിറ്റി: താമസ നിയമലംഘകർക്കെതിരായ കർശന നടപടി തുടരുന്നു. താമസ കുടിയേറ്റ നിയമം ലംഘിച്ച 12,000 പേരെ കഴിഞ്ഞ മൂന്നുമാസങ്ങൾക്കിടെ നാടുകടത്തി.
വിവിധ നിയമലംഘനങ്ങളുടെ പേരിൽ അറസ്റ്റിലായ പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന പ്രവാസികളെയാണ് നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്പോണ്സര്മാരില് നിന്ന് ഒളിച്ചോടിപ്പോയവരും നാടുകടത്തിയവരിൽ ഉൾപ്പെടും.
ഒക്ടോബറിൽ മാത്രം 4,300 പേരെയാണ് നാടുകടത്തിയത്. സെപ്റ്റംബർ, ആഗസ്റ്റ് മാസങ്ങളിൽ 7,685 പേരെയും നാടുകടത്തി.
നിലവില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നവരെ അതിവേഗത്തില്‍ അതത് രാജ്യങ്ങളിലേക്ക് നാടുകടത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നാടുകടത്തപ്പെട്ടവർക്ക് വീണ്ടും രാജ്യത്തേക്ക് മടങ്ങാൻ കഴിയില്ല.
തൊഴിൽ വിപണിയിൽ നിയമലംഘനം നടത്തുന്നവരെ പിന്തുടരുന്നത് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതുസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ മേഖലകളും പരിശോധനയുമായി രംഗത്തുണ്ട്.
താമസ നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ പൊതുസുരക്ഷ, റെസ്ക്യൂ, ട്രാഫിക് പട്രോളിങ്ങുകളും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.