കുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 212 പ്രവാസികൾ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പച്ചക്കറി മാർക്കറ്റ്, ഷാർഖ് മാർക്കറ്റ്, ഷാർഖ് മേഖലയിലെ മത്സ്യമാർക്കറ്റ്, മുബാറക്കിയ മാർക്കറ്റ്, മഹ്ബൂല ഏരിയയിലെ സ്റ്റാളുകൾ, ഫഹാഹീൽ ഫിഷ് മാർക്കറ്റ്, ഫഹാഹീൽ മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ്, റിസർച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ്, സൂപ്പർവിഷൻ ആൻഡ് കോഓഡിനേഷൻ ഡിപ്പാർട്മെന്റ്, ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് സർവിസസ് ഡിപ്പാർട്മെന്റ് എന്നിവയുടെ പങ്കാളിത്തത്തിലാണ് പരിശോധന നടന്നത്. പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.