കുവൈത്ത് സിറ്റി: സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ തടയാൻ സാമൂഹിക ബോധവത്കരണം അനിവാര്യമെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത പറഞ്ഞു.
കല കുവൈത്തും വനിതവേദി കുവൈത്തും സംയുക്തമായി സംഘടിപ്പിച്ച 'സ്ത്രീപക്ഷ കേരളം' വെബിനാറിൽ സംസാരിക്കുകയായിരുന്നു അവർ. സ്ത്രീധനം പോലെയുള്ള അനാചാരങ്ങൾ കേരളത്തിൽ തിരികെവന്നു കൊണ്ടിരിക്കുന്നു. ഇതിന് മാറ്റം വരുത്തുവാൻ സ്ത്രീ-പുരുഷ തുല്യത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അവർ കൂട്ടിച്ചേർത്തു.
കല കുവൈത്ത് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. വനിത വേദി ആക്ടിങ് സെക്രട്ടറി ആശാലത ബാലകൃഷ്ണൻ പ്രബന്ധം അവതരിപ്പിച്ചു.
ദമ്മാം നവോദയ ബാലവേദി രക്ഷാധികാരി രശ്മി രാമചന്ദ്രൻ, കൈരളി ഒമാൻ പ്രതിനിധി അനുമോൾ, പ്രവാസി ക്ഷേമനിധി ബേർഡ് ഡയറക്ടർ എൻ. അജിത് കുമാർ എന്നിവർ സംസാരിച്ചു. വനിതവേദി കേന്ദ്ര കമ്മിറ്റി അംഗം സജിത സ്കറിയ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വനിതാവേദി പ്രസിഡൻറ് രമ അജിത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.