കുവൈത്ത് സിറ്റി: കായിക, സാംസ്കാരിക, സാമൂഹിക രംഗത്തുള്ളവര്‍ക്ക് കുവൈത്തിലെത്താൻ പ്രത്യേക വിസ അനുവദിക്കുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. വിസ നടപടികൾ സംബന്ധിച്ച മുൻ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ നാല് ഭേദഗതി ചെയ്താണ് പുതിയ തീരുമാനം കൈക്കൊണ്ടത്.
തീരുമാനപ്രകാരം രാജ്യത്ത് അംഗീകാരമുള്ള സ്പോര്‍ട്സ് ക്ലബുകളും സാംസ്കാരിക സംഘടനകള്‍ വഴിയും നല്കുന്ന അപേക്ഷകള്‍ക്കാണ് മൂന്ന് മാസത്തെ കാലാവധിയുള്ള വിസകള്‍ അനുവദിക്കുക. ഇതിനായി ആവശ്യമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. മൂന്നു മാസത്തേക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദര്‍ശകര്‍ക്ക് ഒരു വര്‍ഷം വരെ വിസ നീട്ടിക്കൊടുക്കും. കായിക, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്ക് വിസ അനുവദിക്കുന്നത് ഈ മേഖലകളുടെ ഉണർവ് ലക്ഷ്യമിട്ടാണ്. വിദേശ പരിശീലകർ, കലാ-സാംസ്കാരിക, സാമൂഹിക രംഗത്തുള്ളവർ എന്നിവർക്ക് ഇതു വഴി രാജ്യത്ത് എത്താനാകും. നിലവില്‍ രാജ്യത്ത് വിസ അനുവദിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണുള്ളത്. സന്ദർശന വിസയും ഫാമിലി വിസയും നിർത്തിവെച്ചിട്ട് ഒരു വർഷത്തോളമായി. കമേഴ്സ്യൽ വിസിറ്റ് മാത്രമാണ് നിലവിൽ അനുവദിക്കുന്നത്. ഇതിന് കർശന നിബന്ധനകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.