കുവൈത്ത് സിറ്റി: കേരള കോൺഗ്രസ് -എം നടപ്പാക്കുന്ന 'വിഷൻ 2030' അതിവേഗ പാതയിലാണെന്ന് കോട്ടയം പാർലമെന്റ് അംഗവും കേരള കോൺഗ്രസ് -എം ഉന്നതാധികാര സമിതിയംഗവുമായ തോമസ് ചാഴികാടൻ എം.പി പറഞ്ഞു.
കുവൈത്ത് പ്രവാസി കേരള കോൺഗ്രസ് -എം നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2030ഓടുകൂടി 30 എം.എൽ.എമാരെ നിയമസഭയിൽ എത്തിക്കുകയെന്ന കർമപദ്ധതിയാണ് 'വിഷൻ 2030'. കേരളത്തിലും കേന്ദ്രത്തിലും കൃത്യമായ ഇടപെടലുകൾ നടത്തി അഭിമാനാർഹമായ പ്രവർത്തനങ്ങളുമായാണ് പാർട്ടി മുന്നോട്ടുപോകുന്നത്.
സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ കേഡർ രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിലേക്ക് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസി കേരള കോൺഗ്രസ് -എം കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് അഡ്വ. സുബിൻ അറക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ. ലാൽജി ജോർജ്, ജേക്കബ് ചണ്ണപ്പെട്ട, എം.പി. സെൻ, ടോമി സിറിയക്, ഷാജി നാഗരൂർ, ജിൻസ് ജോയി, സാബു മാത്യു, മാർട്ടിൻ മാത്യു ഫിലിപ്, ഡേവിസ് ജോൺ, ടോം വരകുകാല, ബിജോയ് പാലക്കുന്നേൽ, നോബിൾ മാത്യു, സ്റ്റാൻലി തോമസ് എന്നിവർ സംസാരിച്ചു.
കുവൈത്തിലെ പ്രവാസം അവസാനിപ്പിച്ച് കാനഡയിലേക്ക് പോകുന്ന അംഗം സ്റ്റാൻലി തോമസിന് മെമന്റോ തോമസ് ചാഴികാടൻ എം.പി സമ്മാനിച്ചു. കുവൈത്ത് പ്രവാസി കേരള കോൺഗ്രസ് -എം ജനറൽ സെക്രട്ടറി ജോബിൻസ് ജോൺ സ്വാഗതവും ട്രഷറർ സുനിൽ തൊടുക നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.