കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക വിസയിലെത്തിയവർക്ക് കോവിഡ് പശ്ചാത്തലത്തിൽ നൽകിയ സ്വാഭാവിക എക്സ്റ്റെൻഷൻ അവസാനിച്ചു. കുവൈത്തിൽ മാർച്ച് ഒന്നുമുതൽ മൂന്ന് ഘട്ടങ്ങളിലായി ഒമ്പത്മാസം സന്ദർശക വിസ ഉൾപ്പെടെ എല്ലാ വിസകൾക്കും കാലാവധി നീട്ടി നൽകിയിരുന്നു.
ഇൗ കാലാവധി നവംബർ 30ന് കഴിഞ്ഞു. മാർച്ച് ഒന്നുമുതൽ മേയ് 31 വരെയും പിന്നീട് ആഗസ്റ്റ് 31 വരെയും തുടർന്ന് നവംബർ 30 വരെയും നീട്ടി നൽകുകയായിരുന്നു. മാനുഷിക പരിഗണനവെച്ചും താമസ കാര്യ ഒാഫിസിൽ കൂടുതൽ ആളുകൾ ഒത്തുകൂടി തിരക്കുണ്ടാവുന്നത് ഒഴിവാക്കാനുമാണ് വിസ കാലാവധി നീട്ടിനൽകിയത്. സന്ദർശക വിസയിലുള്ളവർ നവംബർ 30നകം തിരിച്ചുപോവണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇനിയും ഇവിടെ കഴിയുന്നത് നിയമലംഘനമായി കണക്കാക്കി പിഴ ചുമത്തും.
മാനുഷിക പരിഗണന നൽകി കുവൈത്ത് സ്വാഭാവിക വിസ എക്സ്റ്റെൻഷൻ നൽകിയത് നിരവധി പ്രവാസികൾക്ക് ആശ്വാസമായിരുന്നു. വിമാന സർവിസ് ഇല്ലാത്തതിനാൽ മടങ്ങാൻ കഴിയാതെ വൻ തുക പിഴ ഒടുക്കേണ്ടിവരുമെന്ന് കരുതിയ ഘട്ടത്തിലാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം കാലാവധി കഴിയുന്ന എല്ലാ വിസകൾക്കും സ്വാഭാവിക എക്സ്റ്റെൻഷൻ നൽകിയത്.പ്രത്യേക അപേക്ഷ നൽകാതെ തന്നെ സ്വാഭാവികമായി വിസ കാലാവധി നീട്ടിക്കിട്ടുന്ന സംവിധാനമാണ് കുവൈത്ത് നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.