അം​ഘാ​ര​യി​ൽ വെ​യ​ർ​ഹൗ​സി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ശ​മ​ന

സേ​ന അ​ണ​ക്കു​ന്നു

അം​ഘാ​ര​യി​ൽ വെ​യ​ർ​ഹൗ​സി​ന് തീ​പി​ടി​ച്ചു

കു​വൈ​ത്ത് സി​റ്റി: തെ​ക്ക​ൻ അം​ഘാ​ര​യി​ൽ വെ​യ​ർ​ഹൗ​സി​ന് തീ​പി​ടി​ച്ചു. ഉ​ട​ൻ സ്ഥ​ല​​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ ​നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. തീ​പി​ടി​ത്ത​മു​ണ്ടാ​യ​തോ​ടെ ഗോ​ഡൗ​ണി​ൽ നി​ന്ന് ക​ന​ത്ത പു​ക ഉ​യ​ർ​ന്നു.

ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് ആ​ക്ടി​ങ് മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ ഖാ​ലി​ദ് അ​ബ്ദു​ല്ല ഫ​ഹ​ദ് തീ​പി​ടി​ത്ത​മു​ണ്ടാ​യ സ്ഥ​ല​ത്തെ​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു. കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും ഉ​ണ്ടാ​കാ​തെ വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി അ​ഗ്നി​ശ​മ​ന​സേ​ന അ​റി​യി​ച്ചു.

Tags:    
News Summary - Warehouse caught fire in Anghara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.