കുവൈത്ത് സിറ്റി: കുവൈത്ത് സ്പോർട്സ് ക്ലബ് കുവൈത്ത് പ്രീമിയർ ലീഗ് ഹാൻഡ് ബാൾ ചാമ്പ്യൻഷിപ് ജേതാക്കളായി. തുടർച്ചയായ എട്ടാം വർഷമാണ് അവർ ജേതാക്കളാവുന്നത്. സാൽമിയയെ 24 -17ന് കീഴടക്കിയാണ് അവർ കിരീടമുറപ്പിച്ചത്. മുഹമ്മദ് അൽ ഗർബലി, ഖാലിദ് അൽ ഗർബലി, അബ്ദുല്ല അൽ ഗർബലി എന്നീ സഹോദരന്മാരുടെ ഉശിരൻ പ്രകടനമാണ് കുവൈത്ത് സ്പോർട്സ് ക്ലബിന് ആധിപത്യം നൽകിയത്. അലി സഫറും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചു.
ഇതോടെ കുവൈത്ത് സ്പോർട്സ് ക്ലബിെൻറ ഷോകേസിൽ പത്ത് കിരീടമായി. സാൽമിയ 11 തവണ കിരീടം നേടിയിട്ടുണ്ട്. അൽ അറബി പത്തുതവണയും കസ്മ ആറുതവണയും ഖാദിസിയ, സുലൈബീകാത്ത്, ഫഹാഹീൽ എന്നിവ അഞ്ച് തവണയും ഖൈത്താൻ രണ്ടുതവണയുമാണ് ലീഗ് കിരീടം നേടിയത്.
ജേതാക്കൾക്കൊത്ത ഏകപക്ഷീയ വിജയമാണ് അവർ നേടിയത്. മറ്റു മത്സരങ്ങളിൽ അൽ അറബി 30 ^24ന് ഖാദിസിയയെയും ബുർഗാൻ 32-31ന് കസ്മയെയും കീഴടക്കി.ഫസ്റ്റ് ഡിവിഷൻ ലീഗിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ഖൈത്താനും ഖുറൈനും അടുത്ത വർഷം പ്രീമിയർ ലീഗിൽ കളിക്കും. കോവിഡ് പശ്ചാത്തലത്തിൽ കാണികൾക്ക് പ്രവേശനം അനുവദിക്കാതെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.