കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് യുവാക്കളുടെ വൈജ്ഞാനികവും വ്യക്തിത്വപരവുമായ വളർച്ചക്കായി ഈ വർഷം മുതൽ ആരംഭിച്ച 'മിശ്കാത്ത്' യൂത്ത് പഠന കോഴ്‌സിലെ രണ്ടാംഘട്ട പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു. ഷിബിൻ അഹ്മദ്, അബ്ദുൽ അസീസ്, സലീം മുഹമ്മദ് എന്നിവർ ഒന്നാം റാങ്ക് പങ്കിട്ടപ്പോൾ കെ.ടി. സലീജ്, നസീർ വെള്ളിയാമ്പുറം എന്നിവർ രണ്ടാം റാങ്കും എൽ.വി. നയീം മൂന്നാം റാങ്കും കരസ്ഥമാക്കി.
ഖുർആൻ പഠനം, ഇസ്ലാമിലെ അടിസ്ഥാന വിഷയങ്ങൾ, പ്രവാചക ചരിത്രം, ഹദീസ്, പ്രാർഥനകൾ തുടങ്ങി വിവിധ അധ്യായങ്ങൾ ഉൾക്കൊള്ളുന്ന കോഴ്‌സ് യുവാക്കളിൽ ഇസ്ലാമിക വിജ്ഞാനം വളർത്താനും വ്യക്തിത്വ വികാസത്തിനും സഹായകമാവും.
നിലവിൽ ഫഹാഹീൽ, മംഗഫ്, അബൂഹലീഫ, സാൽമിയ, ഫർവാനിയ, നിസാൽ, റിഗ്ഗാഇ, ജലീബ് തുടങ്ങി എട്ട് കേന്ദ്രങ്ങളിലായി ഓൺലൈൻ ക്ലാസുകൾ നടക്കുന്നു. കോഴ്സിെൻറ മൂന്നാംഘട്ടം ഉടൻ ആരംഭിക്കുമെന്ന് കൺവീനർ സിജിൽ ഖാൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 65614613, 50985183 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.