കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിൽ നടന്ന വിേൻറജ് കാറുകളുടെ പ്രദർശനം ജനശ്രദ്ധയാകർഷിച്ചു. ഏറെ പഴക്കമുള്ളതും കൺകുളിർമ നൽകുന്നതുമായ മോഡൽ കാറുകൾ പുതുതലമുറ കൗതുകത്തോടെ നോക്കിനിന്നു. പ്രായത്തിെൻറ അവശതകളില്ലാത്ത വാഹനങ്ങളുടെ പ്രദര്‍ശനം കാണാൻ കുട്ടികൾ മുതൽ പ്രായമായവർ വരെ എത്തിയിരുന്നു. 90 കാറുകളാണ് പ്രദർശിപ്പിച്ചത്. 1930 മുതൽ പുറത്തിറങ്ങിയവ ഇതിലുണ്ടായിരുന്നു. രൂപത്തിൽ മാറ്റം വരുത്താതെ പെയിൻറ് ചെയ്ത് ആകർഷകമാക്കിയാണ് ഇവ സജ്ജീകരിച്ചത്.
കുടുംബങ്ങൾ ഏറെ സമയം ഇവിടെ ചെലവഴിച്ചു. മോഹിപ്പിക്കുന്ന വില നൽകി കാറുകൾ സ്വന്തമാക്കാൻ ശ്രമിച്ചു ഏതാനും സ്വദേശികൾ. വിദേശികളും കുറച്ചൊക്കെ പ്രദർശനം കാണാൻ എത്തിയിരുന്നു. പൈതൃക മൂല്യം ഏറെയുള്ള വിേൻറജ് കാറുകൾ വലിയ വിലകൊടുത്തു വാങ്ങാൻ പക്ഷേ, അവർ മെനക്കെട്ടില്ല. 2018, 2019 വർഷങ്ങളിലും സമാനമായ പ്രദർശനം കുവൈത്ത് സിറ്റിയിൽ നടത്തിയിരുന്നു.
കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധി കാരണം നടത്താൻ കഴിഞ്ഞില്ല. മുൻ വർഷങ്ങളിലേതിനേക്കാൾ ജനക്കൂട്ടം ഇത്തവണ എത്തി എന്നത് പഴയ കാറുകളുടെ ഫാൻസ് എണ്ണം കൂടിവരുന്നുവെന്ന സൂചനയാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.