കു​വൈ​ത്തു​മാ​യു​ള്ള ഇ​റാ​ന്റെ ബ​ന്ധം ച​രി​ത്ര​പ​രം

കു​വൈ​ത്ത്‌ സി​റ്റി: ദേ​ശീ​യ ദി​നം, ഇ​സ്‍ലാ​മി​ക വി​പ്ല​വ വി​ജ​യ​ത്തി​ന്റെ 45ാം വാ​ർ​ഷി​കം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്തി​ലെ ഇ​റാ​ൻ എം​ബ​സി പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ അ​യ​ൽ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സ​ന്തു​ലി​ത​ബ​ന്ധം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​ള്ള ഇ​റാ​ന്റെ പ്ര​തി​ബ​ദ്ധ​ത അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് ടൗ​ട്ടൂ​ഞ്ചി വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തു​മാ​യു​ള്ള ഇ​റാ​ന്റെ ബ​ന്ധം ച​രി​ത്ര​പ​ര​മാ​യ​തും ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ​തും ഔ​ദ്യോ​ഗി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്ക് മു​ക​ളി​ലാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

ടൂ​റി​സ​ത്തി​നും മെ​ഡി​ക്ക​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ഇ​റാ​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് 1,00,000 വി​സ​ക​ൾ അ​നു​വ​ദി​ച്ച​ത് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധ​ത്തി​ന്റെ വ്യ​ക്ത​മാ​യ തെ​ളി​വാ​ണെ​ന്നും സൂ​ചി​പ്പി​ച്ചു.

Tags:    
News Summary - With Kuwait Iran's relationship is historic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.