കുവൈത്ത് സിറ്റി: സെപ്റ്റംബർ 10നകം കുവൈത്തിലേക്ക് 5000 ഫിലിപ്പീനി ഗാർഹികത്തൊഴിലാളികൾ എത്തുമെന്ന് ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് വിഷയം പഠിക്കാൻ നിയോഗിച്ച സമിതി മേധാവി ബാസിം അൽ ഷമ്മാരി പറഞ്ഞു. കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നതിന് ഫിലിപ്പീൻസ് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചതിന് ശേഷം ആദ്യ സംഘം കഴിഞ്ഞ മേയിൽ എത്തിയിരുന്നു. വിവിധ കാരണങ്ങളാൽ ഇതിന് തുടർച്ചയുണ്ടായില്ല.
ഫിലിപ്പീൻസിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ വർധിപ്പിക്കാൻ നീക്കമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ തൊഴിലാളികൾ എത്തുന്നതോടെ രാജ്യത്തെ ഗാർഹികത്തൊഴിലാളി ക്ഷാമത്തിന് നേരിയ ആശ്വാസമാകും എന്നാണ് കരുതുന്നത്. തൊഴിലാളികൾക്കെതിരെ പീഡനങ്ങൾ വർധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നേരത്തെ ഫിലിപ്പീൻസ് കുവൈത്തിലേക്കുള്ള റിക്രൂട്ട്മെൻറ് വിലക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.