കുവൈത്ത് സിറ്റി: കുവൈത്തി വനിതകളെ സൈന്യത്തിലെടുക്കുന്നതിന് അപേക്ഷ സ്വീകരിച്ചുതുടങ്ങിയപ്പോൾ മികച്ച പ്രതികരണം. ജനുവരി രണ്ടുവരെ അപേക്ഷ സമർപ്പിക്കാം. ആദ്യ ഘട്ടത്തിൽ 200 കുവൈത്തി വനിതകൾ സൈന്യത്തിെൻറ ഭാഗമാകും. 150 പേർ അമീരി ഗാർഡിെൻറ ഭാഗമാകും. ഇവർക്ക് മൂന്നു മാസത്തെ പ്രത്യേക പരിശീലനം നൽകും. 50 പേർ സായുധസേനയിലെ മെഡിക്കൽ സർവിസ് സെക്ടറിൽ സേവനം അനുഷ്ഠിക്കും. ഇവർക്ക് ഒരുമാസത്തെ പ്രത്യേക പരിശീലനം നൽകും. സൈനികസേവനത്തിന് താൽപര്യമുള്ള സ്വദേശി വനിതകൾക്ക് പ്രതിരോധ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കുവൈത്തിൽ പൊലീസ് സേനയിൽ വനിതകൾക്കായി പ്രത്യേക വിഭാഗംതന്നെയുണ്ടെങ്കിലും സായുധ മിലിട്ടറി സർവിസിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നത് ആദ്യമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.