കുവൈത്ത് സിറ്റി: പുതുതായി എത്തുന്ന തൊഴിലാളികൾക്ക് തൊഴിൽ പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ മാൻപവർ അതോറിറ്റി നീക്കം ആരംഭിച്ചു.
തൊഴിലാളി കുവൈത്തിലെത്തി 10 ദിവസത്തിനുള്ളിൽ വർക് പെർമിറ്റ് ലഭ്യമാക്കാനാണ് നീക്കം. നിലവിൽ മൂന്നുമാസം വരെ ഇതിന് സമയമെടുക്കുന്നുണ്ട്. തൊഴിലാളികളുടെ വൈദ്യപരിശോധന സ്വന്തം നാട്ടിലാണ് നടത്തുക. തുടർനടപടികൾ കുവൈത്തിലെത്തിയ ശേഷം പെട്ടെന്ന് തന്നെ പൂർത്തിയാക്കുകയും ചെയ്യുന്ന രീതിയാണ് ആലോചിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ ദമാനുമായി ചേർന്നായിരിക്കും ഇത് നടപ്പാക്കുക. നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും മാൻപവർ അതോറിറ്റിയും ചർച്ച ചെയ്തശേഷം മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.