60 കഴിഞ്ഞവരുടെ വർക്ക്​ പെർമിറ്റ്​ പുതുക്കൽ: ഉത്തരവിറങ്ങി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസമോ അതിനു താഴെയോ യോഗ്യതയുള്ള വിദേശികൾക്ക് 60 വയസ്സ് കഴിഞ്ഞാൽ വർക്ക് പെർമിറ്റ് പുതുക്കിനൽകില്ലെന്ന്​ മാൻപവർ അതോറിറ്റി ഉത്തരവിറങ്ങി. മാൻപവർ അതോറിറ്റി മേധാവി അഹ്​മദ്‌ അൽ മൂസ പുറപ്പെടുവിച്ച ഉത്തരവിന്​ 2021 ജനുവരി ഒന്നുമുതലാണ്​ പ്രാബല്യം. ജനസംഖ്യാ ക്രമീകരണ നടപടികളുടെ ചുവടുപിടിച്ചാണ് മാൻ പവർ അതോറിറ്റി വിദേശികളുടെ തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം കൈക്കൊണ്ടത്. 2018ൽ നടപ്പാക്കിയ തൊഴിൽ നിയമത്തിലെ 29ാം അനുച്ഛേദത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയത്.

സർക്കാറി​െൻറ സ്ഥിതിവിവരക്കണക്ക് പ്രകാരം ബിരുദം ഇല്ലാത്ത 60 വയസ്സ് തികഞ്ഞ 83,562 വിദേശികളാണ് രാജ്യത്തുള്ളത്. ഇതിൽ 15,487 പേർ നിരക്ഷരരാണ്. വായിക്കാനും എഴുതാനും അറിയാവുന്ന 24,000ത്തോളം പേരും പ്രാഥമിക വിദ്യാഭ്യാസം നേടിയ 10,000 പേരും ഇൻറർമീഡിയറ്റ് യോഗ്യതയുള്ള 16,000 പേരും 60 വയസ്സ് കഴിഞ്ഞവരിൽ ഉണ്ട്. മന്ത്രിസഭ നിർദേശ പ്രകാരം കഴിഞ്ഞയാഴ്ച മാൻപവർ അതോറിറ്റി ബോർഡ് അംഗങ്ങൾ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തിരുന്നു. ഇതി​െൻറ തുടർച്ചയായാണ് ഇപ്പോൾ 60ന്​ മുകളിലുള്ളവരുടെ കാര്യത്തിൽ തീരുമാനം വന്നിരിക്കുന്നത്. തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡം ആകുമ്പോൾ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് അടുത്ത വർഷത്തോടെ നാട്ടിലേക്ക് മടങ്ങേണ്ടിവരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.