കുവൈത്ത് സിറ്റി: ഖാദിസിയയിൽ ലിഫ്റ്റിൽനിന്നും വീണ് തൊഴിലാളി മരണപ്പെട്ട സംഭവത്തില്‍ നടപടിയുമായി ഫയർ ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്റ്. സുരക്ഷ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ എലിവേറ്റർ കമ്പനിയുടെ ലൈസൻസ് റദ്ദ് ചെയ്തതായും, തുടര്‍ നടപടികള്‍ക്കായി കമ്പനിയെ ജുഡീഷ്യറിക്ക് റഫർ ചെയ്തതായും കുവൈത്ത് ഫയർ ഫോഴ്സ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മക്രാദ് അറിയിച്ചു. അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ കമ്പനികള്‍ ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അൽ മക്രാദ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് റസിഡൻഷ്യൽ കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനിടയിൽ എലിവേറ്റർ കേബിള്‍ പൊട്ടി താഴേക്ക് പതിച്ച് തൊഴിലാളി മരണപ്പെട്ടത്.
അപകടം നടന്ന ഉടൻ അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിഫ്റ്റ് സ്ഥാപിക്കൽ, അറ്റകുറ്റപ്പണി എന്നിവക്ക് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകള്‍ നടത്തണമെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിൽ നേരത്തെ ലിഫ്റ്റ് കമ്പനിക്കെതിരെ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.