കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ, അധ്യാപകരുടെ സർവോന്മുഖ വികസനവും നൈപുണ്യശേഷിയും ലക്ഷ്യമാക്കി ശിൽപശാല സംഘടിപ്പിച്ചു. ദുബൈയിലെ ക്രിയേറ്റിവ് ബ്രിട്ടീഷ് സ്കൂൾ പ്രിൻസിപ്പൽ ആയിഷ അഷ്റഫ് ക്ലാസെടുത്തു. ആധുനിക കാലഘട്ടത്തിൽ വിദ്യാർഥിസമൂഹവും അധ്യാപകരും നേരിടുന്ന പ്രശ്നങ്ങൾ എങ്ങനെ സുഗമമായി നേരിടാമെന്ന് അവർ വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ, സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ എന്നിവർ സന്നിഹിതരായിരുന്നു. വൈസ് പ്രിൻസിപ്പൽ ഡോ. സലീം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.