ലോ​ക​ക​പ്പ് ഫു​ട്​​ബാ​ൾ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ആ​സ്ട്രേ​ലി​യ​യെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന കു​വൈ​ത്ത്​ ടീം ​പ​രി​ശീ​ല​ന​ത്തി​ൽ

ലോ​ക​ക​പ്പ്​ യോ​ഗ്യ​ത: കു​വൈ​ത്ത്, ആ​സ്​​ട്രേ​ലി​യ ഫു​ട്​​ബാ​ൾ മ​ത്സ​രം ഇ​ന്ന്​

കു​വൈ​ത്ത്​ സി​റ്റി: ലോ​ക​ക​പ്പ് ഫു​ട്​​ബാ​ൾ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ഗ്രൂ​പ്​ ബി​യി​ൽ കു​വൈ​ത്ത്​ വ്യാ​ഴാ​ഴ്​​ച​ ക​രു​ത്ത​രാ​യ ആ​സ്ട്രേ​ലി​യ​യെ നേ​രി​ടും. 27 അം​ഗ ആ​സ്ട്രേ​ലി​യ​ൻ ടീം ​കു​വൈ​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. സ്​​പെ​യി​ൻ​കാ​ര​നാ​യ പ​രി​​ശീ​ല​ക​ൻ അ​ൻ​ഡ്ര​സ്​ കാ​ര​സ്​​കോ​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്തും ഒ​രു​ക്കം ന​ട​ത്തി​യി​ട്ടു​ണ്ട്.

നീ​ല​പ്പ​ട​ക്കി​ത്​ നി​ർ​ണാ​യ​ക മ​ത്സ​ര​മാ​ണ്. അ​തേ​സ​മ​യം, ഏ​ഷ്യ​ൻ ഗ്രൂ​പ്പി​ലെ ഏ​റ്റ​വും ശ​ക്​​ത​രാ​യ ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ ജ​യം എ​ളു​പ്പ​മ​ല്ല. ആ​ദ്യ റൗ​ണ്ടി​ൽ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ഒാ​സീ​സി​ന്​ മൂ​ന്ന്​ ഗോ​ളി​െൻറ ഏ​ക​പ​ക്ഷീ​യ ജ​യം നേ​ടാ​ൻ ക​ഴി​ഞ്ഞു. ഗ്രൂ​പ്​ ബി​യി​ൽ അ​ഞ്ചു​ക​ളി​യി​ൽ പ​ത്തു പോ​യ​ൻ​റു​മാ​യി കു​വൈ​ത്ത്​ ര​ണ്ടാ​മ​താ​ണ്. നാ​ല്​ ക​ളി​യി​ൽ 12 പോ​യ​ൻ​റു​ള്ള ആ​സ്​​​ട്രേ​ലി​യ​യാ​ണ്​ മു​ന്നി​ൽ.

നാ​ല്​ ക​ളി​യി​ൽ ഏ​ഴു പോ​യ​ൻ​റു​മാ​യി ജോ​ർ​ഡ​നാ​ണ്​ മൂ​ന്നാം സ്ഥാ​ന​ത്ത്. നേ​പ്പാ​ളി​ന്​ അ​ഞ്ചു​ ക​ളി​യി​ൽ മൂ​ന്ന്​ പോ​യ​ൻ​റു​ള്ള​പ്പോ​ൾ നാ​ല്​ മ​ത്സ​രം ക​ളി​ച്ച താ​യ്​​വാ​ന്​ പോ​യ​​െൻറാ​ന്നു​മി​ല്ല. ഒ​രു അ​ട്ടി​മ​റി ജ​യം ത​ന്നെ​യാ​ണ്​ സ്വ​ന്തം മൈ​താ​ന​ത്ത്​ കു​വൈ​ത്ത്​ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

ജൂ​ൺ 11ന്​ ​ജോ​ർ​ഡ​നെ​തി​രെ​യും 15ന്​ ​ചൈ​നീ​സ്​ താ​യ്​​പേ​യി​ക്കെ​തി​രെ​യും കു​വൈ​ത്തി​ന്​ മ​ത്സ​ര​മു​ണ്ട്. എ​ല്ലാ മ​ത്സ​ര​വും കു​വൈ​ത്തി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്. ശൈ​ഖ്​ ജാ​ബി​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ കാ​ണി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന​മി​ല്ലാ​തെ​യാ​ണ്​ മ​ത്സ​രം. രാ​ത്രി പ​ത്തി​നാ​ണ്​ ക​ളി ന​ട​ക്കു​ക.

പ്ര​തി​രോ​ധം ശ​ക്​​ത​മാ​ക്കി കൗ​ണ്ട​ർ അ​റ്റാ​ക്കി​​ലൂ​ടെ ഗോ​ൾ നേ​ടു​ക​യെ​ന്ന ത​ന്ത്ര​മാ​കും ക​ങ്കാ​രു​നാ​ടി​നെ​തി​രെ കു​വൈ​ത്ത്​ പു​റ​ത്തെ​ടു​ക്കു​ക. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ കാ​ര​സ്​​കോ​വ്​ പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം കു​വൈ​ത്ത്​ ടീം ​മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags:    
News Summary - World Cup Qualifiers: Kuwait, Australia Football Match Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.