കുവൈത്ത് സിറ്റി: വേൾഡ് മലയാളി കൗൺസിൽ യൂത്ത് ഫോറം ആഗോളതലത്തിൽ നടത്തുന്ന കലോത്സവത്തിന് തുടക്കമായി സെപ്റ്റംബർ 12 മുതൽ നവംബർ ഒന്നുവരെ നീളുന്ന കലോത്സവം തിരുവനന്തപുരത്തെ വേൾഡ് മലയാളി കൗൺസിലിൽ ഓഫിസിൽ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ ഗ്ലോബൽ പ്രസിഡൻറ് ജോണി കുരുവിള ദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു. കലാമത്സരങ്ങളുടെ ഉദ്ഘാടനം ചലച്ചിത്ര പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ സൂം മീറ്റിങ്ങിലൂടെ നിർവഹിച്ചു.
കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് തോമസ് പണിക്കർ, ചെയർമാൻ ബി.എസ്. പിള്ള, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് മാട്ടുവയിൽ, വൈസ് ചെയർമാൻ അഡ്വ. രാജേഷ് സാഗർ, വൈസ് പ്രസിഡൻറ് കിഷോർ സെബാസ്റ്റ്യൻ, സന്ദീപ് മേനോൻ, ട്രഷറർ ജെറൽ ജോസ്, മീഡിയ കൺവീനർ സിബി തോമസ്, വനിത വിഭാഗം കൺവീനർ ജോസി കിഷോർ, സെക്രട്ടറിമാരായ ജോർജ് ജോസഫ്, കിച്ചു കെ. അരവിന്ദ്, ജോയൻറ് ട്രഷറർ ഷിബിൻ ജോസ്, മറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.