പി.​പി.​എ​ഫ് വേ​ൾ​ഡ് ക്വാ​ളി​റ്റി ദി​നാ​ച​ര​ണ​ത്തി​ൽ കെ.​ഐ.​എ​സ്.​ആ​ർ റി​സ​ർ​ച് സ​യ​ന്റി​സ്റ്റ് ഡോ. ​ജാ​ഫ​ർ അ​ലി പ​രോ​ളി​ന് ഉ​പ​ഹാ​രം

ന​ൽ​കു​ന്നു

വേൾഡ് ക്വാളിറ്റി ദിനം: പി.പി.എഫ് ടോക് ഷോയും ക്വിസും സംഘടിപ്പിച്ചു

കുവൈത്ത്സിറ്റി: പ്രോഗ്രസീവ് പ്രഫഷനൽ ഫോറം കുവൈത്ത് (പി.പി.എഫ്) വേൾഡ് ക്വാളിറ്റി ദിനാചരണ ഭാഗമായി ടോക് ഷോയും ക്വിസും സംഘടിപ്പിച്ചു. കെ.ഐ.എസ്.ആർ റിസർച് സയന്റിസ്റ്റ് ഡോ. ജാഫർ അലി പരോൾ 'ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പുരോഗതി' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വ്യവസായിക ലോകത്തെ മാറ്റിമറിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

നിർമാണ വ്യവസായത്തിലെ ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ടി.സി.ബി സെർട്ട് മാനേജിങ് ഡയറക്ടർ എം.എസ്. റേ ഗുണനിലവാര മാനദണ്ഡങ്ങൾ നേർപ്പിക്കാനുള്ള ഏതൊരു ശ്രമവും നിരാകരിക്കപ്പെടണമെന്ന് ഓർമിപ്പിച്ചു.

ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. ദിവാകര ചാലുവയ്യെ, കുവൈത്ത് എൻജിനീയേഴ്‌സ് ഫോറം ജനറൽ കൺവീനർ അഫ്സൽ അലി എന്നിവർ പ്രഭാഷകർക്ക് മെമെന്റോകൾ സമ്മാനിച്ചു. പി.പി.എഫ് കുവൈത്ത് പ്രസിഡന്റ് അഡ്വ. തോമസ് സ്റ്റീഫൻ സ്വാഗതവും ജനറൽ സെക്രട്ടറി ഷേർളി ശശി രാജൻ നന്ദിയും പറഞ്ഞു.

അഡ്വ. സ്മിത അവതാരകയായി. ക്വാളിറ്റി ക്വിസ് വിജയികൾക്ക് സമ്മാനങ്ങളും പരിപാടിയിൽ പങ്കെടുത്തവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് പ്രശാന്ത് വാര്യർ, ജോയന്റ് സെക്രട്ടറി ഡോ. രാജേഷ് വർഗീസ്, ട്രഷറർ ശ്രീജിത്ത്, കെ. വിനോദ്, ടിജോ, ജിജുലാൽ, ബിപിൻ, കിരൺ, അസീം, സഞ്ജയ്‌, ശ്രീജിത്ത്‌ എന്നിവർ നേതൃത്വം നൽകി. പി.പി.എഫുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് 6571184, 66935862 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    
News Summary - World Quality Day: PPF organized talk show and quiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.