കുവൈത്ത് സിറ്റി: ഫ്യൂചർ ഐ തിയേറ്റർ ലോകനാടക ദിന ആഘോഷവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ഫ്യൂചർ ഐ തിയറ്ററിന്റെ പുതിയ നാടകമായ ‘കഥകൾക്കപ്പുറം’ത്തിന്റെ പൂജയും ഇതിനൊപ്പം നടന്നു.
മെഹ്ബൂലയിലുള്ള കാലിക്കറ്റ് ലൈവിൽ നടന്ന പരിപാടിയിൽ ഫ്യൂചർ ഐ തിയറ്റർ പ്രസിഡന്റ് വട്ടിയൂർകാവ് കൃഷ്ണ കുമാർ അധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി രമ്യ രതീഷ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി ഷമേജ് കുമാർ ലോകനാടക ദിന സന്ദേശവും, പുതിയ നാടകത്തിന്റെ ആമുഖവും വിവരിച്ചു. നാടക രചനയും സംവിധാനവും ഷമേജ് കുമാറാണ്. മെഡക്സ് ചെയർമാൻ വി.പി. മുഹമ്മദലി റമദാൻ സന്ദേശം കൈമാറി. ഫ്യൂചർ ഐ രക്ഷാധികാരി സന്തോഷ് കുട്ടത്ത്, രാഷ്ട്രീയ സാംസ്കാരിക സാമൂഹിക സംഘടനാപ്രവർത്തകർ എന്നിവ ആശംസകൾ അറിയിച്ചു.
പൂതിയ നാടകത്തിന്റെ സ്ക്രിപ്റ്റ് വി.പി. മുഹമ്മദലി, സംവിധായകൻ ഷമേജ് കുമാറിന് കൈമാറി. ഫ്യൂചർ ഐ പ്രവർത്തകരായ പ്രശാന്തി, ജിജുന, ലിയോ എന്നിവർ ചടങ്ങ് നിയന്ത്രിച്ചു. എക്സിക്യൂട്ടിവ് മെംബർ പ്രമോദ് മേനോൻ നന്ദി പറഞ്ഞു. ജൂൺ രണ്ടിന് ഹവല്ലിയിലെ ബോയ്സ് സ്കൗട്ട് ഹാളിൽ നാടകം അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.