യാ​ത്ര കു​വൈ​ത്ത് ഓ​ണാ​ഘോ​ഷ​ത്തി​ൽ അം​ഗ​ങ്ങ​ൾ

യാ​ത്ര കു​വൈ​ത്ത് ഓ​ണാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: ടാ​ക്സി ഡ്രൈ​വേ​ഴ്സ് സം​ഘ​ട​ന​യാ​യ യാ​ത്ര കു​വൈ​ത്ത് ഓ​ണാ​ഘോ​ഷം മം​ഗ​ഫ് ഹാ​ർ​മ​ണി സ്ക്വ​യ​ർ ഹാ​ളി​ൽ ന​ട​ന്നു. അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദി​വ്യ എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ട്രോ മെ​ഡി​ക്ക​ൽ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ ഫൈ​സ​ൽ ഹം​സ, ടി​ജു ലൂ​ക്കോ​സ്, അ​നി​ൽ ആ​നാ​ട്, മ​നോ​ജ് മ​ഠ​ത്തി​ൽ, രാ​ജ​ൻ പ​ന്ത​ളം, രാ​ജേ​ഷ് പാ​ലാ, അ​ബ്ദു​ൽ ശ​രീ​ഫ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ജി​ത്ത് കാ​ലി​ക്ക​റ്റ് സ്വാ​ഗ​ത​വും ചാ​രി​റ്റി ക​ൺ​വീ​ന​ർ അ​നി​ൽ വ​ർ​ക്ക​ല ന​ന്ദി​യും പ​റ​ഞ്ഞു. അം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ആ​ഘോ​ഷ​ത്തി​ന്റെ മാ​റ്റു​കൂ​ട്ടി. ക​മ​റു​ദ്ദീ​ൻ, ഷ​ബീ​ർ, സു​നി​ൽ​കു​മാ​ർ, റോ​ബി​ഷ്, അ​ഷ്റ​ഫ് അ​ടി​വാ​രം, മു​ജീ​ബ് റ​ഹ്മാ​ൻ, കു​രു​വി​ള എ​ൻ.​എ​സ്, അ​നി​ൽ​കു​മാ​ർ ക​ട​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - yatra kuwait onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.