കുവൈത്ത് സിറ്റി: സ്വദേശിവത്കരണം ശക്തമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ നല്ല ജോലി സ്വപ്നമായ യുവാക്കൾക്ക് മികച്ച അവസരങ്ങൾ തുറന്നിട്ട് യൂത്ത് ഇന്ത്യ ജോബ്ഫെയർ 2019ന് ഉജ്ജ്വല സമാപനം.
യൂത്ത് ഇന്ത്യ വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്ത 2000ത്തോളം ഉദ്യോഗാർഥികളില്‍നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 1000 ആളുകൾ വിവിധ കമ്പനികളുടെ ഇൻറർവ്യുവിൽ പെങ്കടുത്തു.
മംഗഫ് നജാത്ത് സ്കൂളിൽ നടന്ന പരിപാടി നൂറുകണക്കിനാളുകൾക്ക് പുതിയ തൊഴിൽ കണ്ടെത്താനും നിലവിലുള്ളതിൽനിന്ന് മെച്ചപ്പെട്ട ജോലിയിലേക്ക് മാറാനും സഹായകമായി. കെ.ഡി.ഡി, ഫവാസ്, മലബാർ ഗോള്‍ഡ്, ഗോ സിറ്റി, സിറ്റി ബസ്, ടാലൻറ് ഹണ്ട്, ഗ്ലോബല്‍ എച്ച്.ആർ സൊലൂഷന്‍സ്, റെഡ് ടാഗ്, ആൻറല്‍ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികൾ ഉദ്യോഗാർഥികളെ നേരിട്ട് ഇൻറർവ്യൂ നടത്തി.
രാവിലെ 8.30ന് ആരംഭിച്ച ജോബ്ഫെയർ വൈകീട്ട് ആറുമണി വരെ നീണ്ടു. കൂടാതെ, സിജിയുമായി സഹകരിച്ച് സി.വി ക്ലിനിക്, കരിയർ ഗൈഡന്‍സ്, മോക് ഇൻറർവ്യൂ, കരിയറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള സെമിനാർ എന്നിവ നടന്നു.
ഡബ്ല്യൂ. ഡബ്ല്യൂ.ഐ.സി.എസ് ഗ്ലോബല്‍ റെസ്റ്റിൽമെൻറിെൻറ നേതൃത്വത്തില്‍ എമിഗ്രേഷന്‍ ക്ലിയറൻസുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളും, അപ്പാച്ചിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രൈവറ്റ് ട്രെയിനിങ്ങിെൻറ നേതൃത്വത്തില്‍ ഹയര്‍ എജുക്കേഷന്‍ കൺസല്‍ട്ടൻസിയും നടത്തി.
യൂത്ത് ഇന്ത്യ കരിയര്‍ കണ്‍വീനര്‍ നിയാസ്, പ്രസിഡൻറ് മഹനാസ് മുസ്തഫ, ജനറൽ സെക്രട്ടറി ഷഫീര്‍ അബൂബക്കര്‍, റിശ്ദിൻ അമീര്‍, റഫീക്ക് ബാബു, അംജദ്, ഷാഫി കോയമ്മ, ഹാറൂൺ, ഫഹീം, ശിഹാബുദ്ദീന്, സനോജ്, ഹസീബ്, ഹാഫിസ്, സലീജ്, നിഹാദ്, ഉസാമ, ഖലീല്‍, സിജില്‍, ജഫീര്‍, ഫവാസ് എന്നിവര്‍ ജോബ് ഫയറിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.