കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ അദാൻ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. സ്ത്രീകൾ ഉൾപ്പെടെ നൂറോളം ആളുകൾ പങ്കടുത്തു. രക്തദാനം നൽകിയവർക്ക് യൂത്ത് ഇന്ത്യ കുവൈത്ത് സർട്ടിഫിക്കറ്റും യുനൈറ്റഡ് നേഷൻസ് ഇൻറർനാഷനൽ ഓർഗനൈേസഷൻ ഫോർ മൈഗ്രേഷൻ കുവൈത്ത് ചാപ്റ്റർ ഭാരവാഹികൾ ഗിഫ്റ്റ് പാക്കുകളും നൽകി.
ബ്ലഡ് ഡോണേഷൻ പ്രോഗ്രാം കൺവീനർ സലീം മുഹമ്മദ്, യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡൻറ് ഉസാമ അബ്ദുൽ റസാഖ്, സോഷ്യൽ റിലീഫ് കൺവീനർ അലി അക്ബർ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷെബിൻ, ഷിബിൻ അഹ്മദ്, ദിൽഷാദ്, മുക്സിത്, റമീസ്, അബ്ദുറഹ്മാൻ, മുർഷിദ് അദ്നാൻ, ഇസ്മായിൽ, യൂത്ത് ഇന്ത്യ സെക്രട്ടറി സൽമാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.