കുവൈത്ത് സിറ്റി: മെഹബൂലയിലെ ചെറിയ ശമ്പളത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ക്യാമ്പുകളിൽ യൂത്ത് ഇന്ത്യ കുവൈത്തിെൻറ ആഭിമുഖ്യത്തിൽ ഭക്ഷണക്കിറ്റ് വിതരണം നടത്തി.
യൂത്ത് ഇന്ത്യ പ്രസിഡൻറ് ഉസാമ അബ്ദുൽ റസാക്കിെൻറ നേതൃത്വത്തിൽ അരി, ഓയിൽ, മസാല പൗഡറുകൾ, പരിപ്പ്, ടൂണ, റവ, ആട്ടപ്പൊടി, ചായപ്പൊടി, ഉപ്പ്, പാൽ തുടങ്ങി 25 കിലോയോളം വരുന്ന സാധനങ്ങളും 1000 ചിക്കൻ ഉൾപ്പെടെ 200 കിറ്റുകളാണ് വിതരണം നടത്തിയത്. കൊറോണ കാലം വന്നതിനു ശേഷം അധിക സമയ ജോലിക്കുള്ള അവസരം നഷ്ടപ്പെട്ട 60 ദീനാർ മുതൽ ശമ്പളത്തിൽ ജോലിചെയ്യുന്നവരാണ് ക്യാമ്പുകളിലുണ്ടായിരുന്നത്.
ഖൈഅത്തുൽ ഖൈറിയ അൽ ഇസ്ലാമിയ അൽ ആലമിയ കുവൈത്ത് ചാരിറ്റി ഓർഗനൈസഷൻ കേരള ഇസ്ലാമിക് ഗ്രൂപ് വഴി നൽകിയ കിറ്റുകളാണ് നാൽപതോളം യൂത്ത് ഇന്ത്യ പ്രവർത്തകരുടെ സേവനത്തിലൂടെ അർഹരായ ആളുകളിലേക്കെത്തിച്ചത്.
കിറ്റുകൾ തയാറാക്കാനും വിതരണത്തിനും യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഫഹീം മുഹമ്മദ്, സോഷ്യൽ റിലീഫ് കൺവീനർ അലി അക്ബർ, യൂത്ത് ഇന്ത്യ വൈസ് പ്രസിഡൻറ് മഹനാസ് മുസ്തഫ, സെക്രട്ടറി സൽമാൻ, അബ്ദുറഹ്മാൻ, സിജിൽ ഖാൻ, നിഹാദ്, മുക്സിത്ത്, ജവാദ്, അഖീൽ, ഫവാസ്, ദിൽഷാദ്, റമീസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.