?????? ?????? ????????? ?? ?????????? 2020? ????????? ????????? ??????? ????????? ??????????

യൂത്ത് ഇന്ത്യ കുവൈത്ത്​ ‘ഇ-ഫെസ്​റ്റ്​ 2020’ന്​ തുടക്കം 

കുവൈത്ത്​ സിറ്റി: കുവൈത്ത് മലയാളി പ്രവാസികൾക്കായി യൂത്ത് ഇന്ത്യ കുവൈത്ത് ഓൺലൈനിലൂടെ നടത്തുന്ന ‘ഇ -ഫെസ്​റ്റ്​ 2020’ ചലച്ചിത്ര സംവിധായകൻ സക്കരിയ ഉദ്​ഘാടനം ചെയ്​തു. ഫെസ്​റ്റി​​െൻറ പോസ്​റ്റർ പ്രകാശനം കെ.ഐ.ജി കുവൈത്ത്​ പ്രസിഡൻറും യൂത്ത് ഇന്ത്യ രക്ഷാധികാരിയുമായ ഫൈസൽ മഞ്ചേരി നിർവഹിച്ചു. 

സംഗീത സംവിധായകൻ കൈലാസ്​ മേനോൻ, പാട്ടുകാരായ അഫ്‌സൽ, സമീർ ബിൻസി, സിദ്‌റത്തുൽ മുൻതഹ, ദാന റാസിഖ്, എം.കെ. അബ്​ദുൽ ഗഫൂർ  എന്നിവരും പ​ങ്കെടുത്തു. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ സ്ത്രീ പുരുഷന്മാർക്ക് വിവിധ വിഭാഗങ്ങളിലായി കവിതാലാപനം, പ്രതികരണം, ഡബ്‌സ്മാഷ്, സെൽഫി, കിഡ്‌സ് കിച്ചൻ, കഥ പറച്ചിൽ, ഖുർആൻ പാരായണം, ഖുർആൻ വിശദീകരണം, ഇസ്​ലാമിക ഗാനം എന്നിങ്ങനെ വിവിധ മത്സരങ്ങളുണ്ട്. ഉദ്​ഘാടന സെഷനിൽ യൂത്ത് ഇന്ത്യ കുവൈത്ത്​ പ്രസിഡൻറ്​ ഉസാമ അബ്​ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. ഓൺലൈൻ മത്സരങ്ങളുടെ അസിസ്​റ്റൻറ്​ കൺവീനർ അലി അക്ബർ ഇനങ്ങൾ വിശദീകരിച്ചു. മത്സരങ്ങൾക്ക് രജിസ്​റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും www.youthindiakuwait.com സന്ദർശിക്കുക.

Tags:    
News Summary - youth india-kuwait e fest-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.