കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് വാർഷിക ജനറൽ ബോഡി കെ.ഐ.ജി പ്രസിഡൻറും യൂത്ത് ഇന്ത്യ രക്ഷാധികാരിയുമായ സക്കീർ ഹുസൈൻ തുവ്വൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യയുടെ രണ്ടു വർഷത്തെ കേന്ദ്ര റിപ്പോർട്ടും യൂനിറ്റുകൾ തമ്മിലുള്ള താരതമ്യ റിപ്പോർട്ടും ജനറൽ സെക്രട്ടറി ഷാഫി കോയമ്മ അവതരിപ്പിച്ചു.
സംഘടന ഏറ്റെടുത്ത് നടത്തിയ വയനാട് റേഷൻ പ്രോജക്ടിന് കീഴിൽ മാനന്തവാടി, വെള്ളമുണ്ട, കാട്ടിക്കുളം, പനമരം, തരുവണ, പിണങ്ങോട്, കൽപറ്റ, ആറാം മൈൽ, ബത്തേരി, മേപ്പാടി, ലക്കിടി, പടിഞ്ഞാറത്തറ, തലപ്പുഴ, പിലാക്കാവ് എന്നിവിടങ്ങളിലെ 75 കുടുംബങ്ങൾക്ക് ഒരു വർഷം പ്രതിമാസ ഭക്ഷണ കിറ്റ് വിതരണം ചെയ്തു. 30 അർബുദ രോഗികൾ, 25 വൃക്കരോഗികൾ, 10 കിടപ്പു രോഗികൾ, 10 വിധവകൾ തുടങ്ങിയവരായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കൾ.
ആകെ 6570 ദീനാറിെൻറ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു. മറ്റു വിവിധ ജനസേവന സംരംഭങ്ങളിലേക്കായി റിപ്പോർട്ട് കാലയളവിൽ 20,596 ദീനാർ സോഷ്യൽ റിലീഫിലൂടെ വിതരണം നടത്തി.
‘പ്രവാസം ആദരിക്കപ്പെടുന്നു’, കായിക മേള, ഹ്രസ്വചിത്ര നിർമാണ പരിശീലനം, സംരംഭക പരിശീലനം, ഈദ് അറ്റ് ലേബർക്യാമ്പ്, ഈദിയ്യ, ഫാഷിസ്റ്റ കാലത്തെ എഴുത്തും വായനയും തുടങ്ങിയ ശ്രദ്ധേയമായ പരിപാടികൾ ഇൗ പ്രവർത്തന കാലയളവിൽ നടത്താൻ കഴിഞ്ഞതായി യോഗം വിലയിരുത്തി.
സാൽമിയ സെൻട്രൽ ഹാളിൽ നടന്ന സംഗമത്തിൽ യൂത്ത് ഇന്ത്യ പ്രസിഡൻറ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് അബ്ദുൽ ബാസിത് പാലാറ യോഗത്തിൽ സംബന്ധിച്ചു. സെക്രട്ടറി സഫീർ അബൂബക്കർ സ്വാഗതം പറഞ്ഞു. കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സമാപനം നിർവഹിച്ചു. ഹഫീസ് മുഹമ്മദ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.