കുവൈത്ത് സിറ്റി: ‘കായികശക്തി മാനവനന്മക്ക്’ എന്ന ശീർഷകത്തിൽ യൂത്ത് ഇന്ത്യ കുവൈത്ത് സ ംഘടിപ്പിക്കുന്ന പ്രവാസി സ്പോർട്സ് ആൻഡ് ഗെയിംസ് 2019 ഭാഗമായുള്ള മത്സരങ്ങളുടെ രജിസ ്ട്രേഷന് ആരംഭിച്ചു. കൈഫാന്‍ അമച്വര്‍ അത്ലറ്റിക് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 25 വെള്ളി രാവിലെ എട്ട് മുതല്‍ നാല് സോണുകളായി ഒമ്പതോളം കാറ്റഗറികളിലായി 41 വ്യക്തിഗത ഇനങ്ങളും, എട്ട് ഗ്രൂപ് മത്സരങ്ങളുമാണ് നടക്കുന്നത്. സോണല്‍ ക്യാപ്റ്റന്മാരായി ഹാഷിം പൊന്നാനി (അബ്ബാസിയ- 99020784), ലിസാബ് (ഫഹാഹീല്‍- 65735793), വിഷ്ണു നടേഷ് (സാൽമിയ -66354721), അസ്ലദ് (ഫർവാനിയ - 95546412) എന്നിവരെ തെരഞ്ഞെടുത്തു.
100 മീറ്റര്‍, 50 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 800 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടമത്സരങ്ങളും, ലോങ് ജംപ്, ഹൈജംപ്, ഷോട്ട് പുട്ട്, ജാവലിന്‍ ത്രോ, ഡിസ്കസ് ത്രോ, വടംവലി മത്സരങ്ങളും നടക്കും. മലയാളികളായ എല്ലാ പ്രവാസികൾക്കും അവരവരുടെ പ്രായ പരിധിയിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. ഒരു വ്യക്തിക്ക് പരമാവധി മൂന്ന് മത്സരങ്ങളില്‍ പങ്കെടുക്കാം. ഗ്രൂപ് ഇനങ്ങളില്‍ ഓരോ സോണിനും ഒരു ടീമായിരിക്കും മത്സരിക്കുക.
വിശദ വിവരങ്ങൾക്ക് സോണല്‍ ക്യാപ്റ്റന്മാർ, സ്പോർട്സ് വിഭാഗം കൺവീനർ സലീജ് (60420262), സ്പോർട്സ് ക്യാപ്റ്റന്‍ എന്‍.കെ. ഷാഫി (90942193) എന്നിവരെ ബന്ധപ്പെടാവുന്നതാണ്. കൂടാതെ www.youthindiakuwait.com എന്ന വെബ് സൈറ്റ് മുഖേനയും പേര് രജിസ്റ്റര്‍ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.