കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ ഫഹാഹീൽ സോൺ വിജയികളായി. ഫർവാനിയ സോൺ റണ്ണേഴ്സ് അപ്പ് നേടി. വെള്ളിയാഴ്ച വൈകുന്നേരം 3.30ന് ഖാദിസിയ അൾട്ടിമേറ്റ് സോക്കർ അക്കാദമിയിൽ നടന്ന നീന്തൽ മത്സരം കെ.ഐ.ജി വൈസ് പ്രസിഡൻറ് ഫൈസൽ മഞ്ചേരി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഫർവാനിയ, അബ്ബാസിയ, ഫഹാഹീൽ, സാൽമിയ സോണുകളിലെ നൂറോളം നീന്തൽ താരങ്ങൾ മത്സരത്തിൽ പെങ്കടുത്തു.
25 മീറ്റർ ഫ്രീ സ്റ്റൈൽ മത്സരത്തിൽ ഫഹാഹീൽ സോണിലെ റംഷാദ് ചാമ്പ്യൻ ആയി. ഫഹാഹീൽ സോണിലെ ജോർജ് കുട്ടി ജോസഫ് രണ്ടാം സ്ഥാനത്തിനും അബ്ബാസിയ സോണിലെ ജോർജ് ജോസഫ് മൂന്നാം സ്ഥാനത്തിനും അർഹരായി.
25 മീറ്റർ ബാക്ക് സ്ട്രോക്ക് മത്സരത്തിൽ ഫഹാഹീൽ സോണിലെ റംഷാദ് ഒന്നാം സ്ഥാനവും സാൽമിയ സോണിലെ മുഹമ്മദ് ഷാഫി രണ്ടാം സ്ഥാനവും ഫർവാനിയ സോണിലെ അജിൻസ് മൂന്നാം സ്ഥാനവും പങ്കിട്ടു. ഗ്രൂപ്പ് മത്സരം, 4x25 റിലേ മത്സരത്തിൽ ഫഹാഹീൽ സോൺ ഒന്നാമതായും അബ്ബാസിയ സോൺ രണ്ടാമതായും ഫർവാനിയ സോൺ മൂന്നാമതായും ഫിനിഷ് ചെയ്തു. വാട്ടർ പോളോ മത്സരത്തിെൻറ ഫൈനലിൽ ഒന്നിനെതിനെ മൂന്നു ഗോളുകൾക്ക് ഫഹാഹീൽ സോണിനെ പരാജയപ്പെടുത്തി ഫർവാനിയ സോൺ ജേതാക്കളായി. ഓവറാൾ ചാമ്പ്യൻഷിപ് നേടിയ ഫഹാഹീൽ സോൺ, യൂത്ത് ഇന്ത്യ പ്രസിഡൻറ് മഹനാസ് മുസ്തഫയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങി.
റണ്ണേഴ്സ് അപ്പ് നേടിയ ഫർവാനിയ സോൺ യൂത്ത് ഇന്ത്യ കായിക വിഭാഗം കൺവീനർ നയീമിൽനിന്നും ട്രോഫി ഏറ്റുവാങ്ങി. വ്യക്തിഗത ചാമ്പ്യന്മാർക്കുള്ള മെഡലുകൾ യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി സഫീർ അബു, സെക്രട്ടറി ശിഹാബുദ്ദീൻ, ട്രഷറർ നിഹാദ് എന്നിവർ മത്സരം നിയന്ത്രിച്ചു. യൂത്ത് ഇന്ത്യ എക്സിക്യൂട്ടീവ് അംഗങ്ങളായ സലീജ്, ഷാഫി കോയമ്മ, ഫവാസ്, നഈം, ഹാറൂൺ, സനുജ്, എം.എ. ഖലീല്‍, നിയാസ്, എൻ.കെ. ഷാഫി, നിഹാദ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.