കുവൈത്ത് സിറ്റി: പുതിയ മേഖലകളിൽ ജോലി അന്വേഷകർക്കും ജോലി മാറ്റം ആഗ്രഹിക്കുന്നവർക്കും ഫർവാനിയ യൂത്ത് ഇന്ത്യ കുവൈത്ത് കരിയർ വിങ്ങിന്റെ ആഭിമുഖ്യത്തിൽ മോക്ക് ഇന്റർവ്യൂവും ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. മെയ് ദിനത്തിൽ ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ട്രെയിനിങ് ആൻഡ് കൺസൾട്ടന്റുമാരായ മഹ്നാസ് മുസ്തഫ, സനൂജ് സുബൈർ എന്നിവർ ഇന്റർവ്യൂവും കരിയർ ഗൈഡൻസ് ക്ലാസും നൽകി. രണ്ട് സെഷനുകളായി നടത്തിയ പരിപാടിയിൽ ഓരോ വ്യക്തികളെ പ്രത്യേകം ഇന്റർവ്യൂവും തുടർന്ന് ഫീഡ് ബാക്കും ആവശ്യമായ നിർദേശങ്ങളും നൽകി. യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ, കരിയർ കൺവീനർ സിറാജ് അബൂബക്കർ, പബ്ലിസിറ്റി കൺവീനർ മുക്സിത് എന്നിവർ പരിപാടി നിയന്ത്രിച്ചു. യൂത്ത് ഇന്ത്യ കരിയർ വിഭാഗത്തിനു കീഴിൽ തുടർന്നും വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.