ടാക്സിയിൽ മറന്നുവെച്ച പഴ്‌സും പണവും രേഖകളും ഉടമയെ കണ്ടത്തി തിരിച്ചുനൽകിയ അനിൽ കുമാർ വർക്കലയെ യൂത്ത് ഇന്ത്യ കുവൈത്ത് ഉപഹാരം നൽകി ആദരിക്കുന്നു

അനിൽ കുമാർ വർക്കലക്ക് യൂത്ത് ഇന്ത്യ കുവൈത്തി​െൻറ ആദരം

കുവൈത്ത് സിറ്റി: ടാക്സിയിൽ മറന്നുവെച്ച പഴ്‌സും പണവും രേഖകളും ഉടമയെ ക​െണ്ടത്തി തിരിച്ചുനൽകി മാതൃകയായ കുവൈത്തിലെ മലയാളി ടാക്സി ഡ്രൈവർ അനിൽ കുമാർ വർക്കലയെ യൂത്ത് ഇന്ത്യ കുവൈത്ത് ഉപഹാരം നൽകി ആദരിച്ചു.

അനിൽകുമാറി​െൻറ ടാക്സിയിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രി യാത്രചെയ്ത ഫിലിപ്പിനോ കുടുംബത്തിെൻറ വിലപ്പെട്ട രേഖകളും 500 ദിനാറും അടങ്ങുന്ന പഴ്‌സാണ് മറന്നുവെച്ചുപോയത്. തൊട്ടടുത്ത ദിവസം രാവിലെ ഇത് ശ്രദ്ധയിൽപെട്ട അനിൽ കുമാർ പലമാർഗത്തിലൂടെ ഉടമയെ കണ്ടത്താനുള്ള ശ്രമം നടത്തി. വിവരം ടാക്സി സംഘടനയായ യാത്ര കുവൈത്ത് വാട്സ് ആപ് ഗ്രൂപ്പിലൂടെ അറിയിക്കുകയും സംഘടന പ്രവർത്തകരുടെ സഹായത്തോടെ ഉടമയെ കണ്ടത്തുകയുമായിരുന്നു.

വിലപ്പെട്ട രേഖകളും പണവും എവിടെ നഷ്​ടപ്പെട്ടതെന്നറിയാതെ ഫിലിപ്പീനി സഹോദരൻ തളർന്നിരിക്കവേയാണ് നഷ്​ടപ്പെട്ട​െതല്ലാം ടാക്സിയിൽനിന്ന്​ ലഭിച്ചിട്ടു​െണ്ടന്ന സന്തോഷവാർത്തയുമായി ഫോൺ കാൾ തേടിയെത്തിയത്. കഴിഞ്ഞ കുറെ മാസമായി ജോലിയൊന്നുമില്ലാതെ ഇരിക്കുന്ന വ്യക്തിയാണ് അനിൽകുമാർ. യൂത്ത് ഇന്ത്യ കുവൈത്ത് കരിയർ വകുപ്പ് കൺവീനർ മുഹമ്മദ് നിയാസ്, സെൻട്രൽ എക്സിക്യൂട്ടിവ് മെംബർ മുനീർ ത്വാഹ എന്നിവരുടെ നേതൃത്വത്തിൽ അനിൽകുമാർ വർക്കലക്ക് മെമ​േൻറാ കൈമാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.