കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്തിെൻറ ആഭിമുഖ്യത്തിൽ ‘കോവിഡാനന്തര കരിയർ സാധ്യതകൾ’ തലക്കെട്ടിൽ ഓൺലൈൻ കരിയർ സെമിനാർ സംഘടിപ്പിച്ചു. കോവിഡ് പോലുള്ള പ്രതിസന്ധികൾ കരിയറിന് ഒരു വെല്ലുവിളി ആവുന്നതോടൊപ്പം ആഗോള മാന്ദ്യത്തിന് ശേഷം വളർന്നു വരുന്ന മേഖലകൾ നമ്മുടെ കരിയറിന് എങ്ങനെ അവസരങ്ങൾ ആയി മാറ്റാൻ സാധിക്കും എന്ന് മനസ്സിലാക്കാൻ സഹായിക്കുന്നതായിരുന്നു പരിപാടി. കരിയർ ഡെവലപ്മെൻറ്, ജോലി അന്വേഷിക്കുന്നത് എങ്ങനെ എന്നീ വിഷയങ്ങൾ ഷെഹ്സാദ് അബ്ദുൽ സത്താർ അവതരിപ്പിച്ചു.
ഓൺലൈൻ കോഴ്സുകൾ, പ്രഫഷനൽ നെറ്റ്വർക്കിങ്, സിവി അപ്ഡേഷൻ എന്നിവയെക്കുറിച്ചും വിശദമായി സംസാരിച്ചു. പങ്കെടുത്തവർ വിവിധ മേഖലകളിലെ ആശങ്കകൾ പങ്കുവെക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു. ഒരേസമയം സൂം ആപ്പിലൂടെയും ഫേസ്ബുക്ക് ലൈവിലൂടെയും നടത്തിയ പരിപാടിയിൽ ഇരുനൂറോളം ആളുകൾ പെങ്കടുത്തു. യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡൻറ് ഉസാമ അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. കരിയർ കൺവീനർ മുഹമ്മദ് നിയാസ് സ്വാഗതവും സെക്രട്ടറി മുഹമ്മദ് സൽമാൻ സമാപന പ്രസംഗവും നടത്തി. ട്രഷറർ ഹശീബ് ചോദ്യോത്തര സെഷന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.