വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർ വിസ പുതുക്കാൻ അപേക്ഷ നൽകണം

മസ്​കത്ത്: കോവിഡ് പ്രതിസന്ധി കാരണം വിമാന സർവിസുകൾ റദ്ദാക്കിയതിനാൽ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാൻ കഴിയാത്ത വിസിറ്റ്, എക്​സ്​പ്രസ് വിസക്കാർ വിസ പുതുക്കാൻ അപേക്ഷ നൽകണമെന്ന് റോയൽ ഒമാൻ പൊലീസ് പാസ്പോർട്ട് ആൻഡ്​ െറസിഡൻറ്​സ് ഡയറക്​ടറേറ്റ് ജനറൽ അറിയിച്ചു. വിമാന സർവിസുകൾ പുനരാരംഭിക്കാത്തതിനാൽ ഒമാനിൽ വിസിറ്റ് വിസയിലെത്തിയ നിരവധി പേർ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം. വിമാന സർവിസുകൾ പുനരാരംഭിക്കാത്തതിനാൽ ഒമാനിൽ കുടുങ്ങിയവർക്ക്​ ഇലക്​ട്രോണിക്​ വിസ വെബ്​സൈറ്റ്​ വഴി വിസ ദീർഘിപ്പിക്കാൻ അപേക്ഷ നൽകാവുന്നതാണ്.

infoomanevisa@rop.gov.om എന്ന ഇ- മെയിലിലേക്കാണ് വിസ പുതുക്കാനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. ഇത് പുതുക്കുന്നതിനോ സാ​േങ്കതികമായോ മറ്റു തരത്തിലോ ഉള്ള പ്രയാസം നേരിടുന്നവർ ഇ-മെയിൽ വഴി കാൾ സൻെററുമായി ബന്ധപ്പെടേണ്ടതാണ്. കോവിഡ് കേസുകൾ വ്യാപിക്കാൻ തുടങ്ങുകയും ലോകാരോഗ്യ സംഘടന കോവിഡിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കുകയും ചെയ്​തതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 29 മുതലാണ് ഒമാനിലെ അന്താരാഷ്​ട്ര വിമാനത്താവളങ്ങൾ അടച്ചത്. അതിനു ശേഷം ജൂൺ അവസാനം വരെ വിസകൾ സൗജന്യമായി പുതുക്കിനൽകിയിരുന്നു. ജൂലൈ ഒന്നു മുതൽ സാധാരണ സർവിസ്​ ചാർജ്​ ഇൗടാക്കി വിസ പുതുക്കി നൽകുന്നുണ്ട്​. ഇൗ വർഷം മാർച്ച് ഒന്നു മുതൽ ആഗസ്​റ്റ്​ 31വരെ നൽകിയ എല്ലാ ടൂറിസ്​റ്റ്​, വിസിറ്റ് വിസകളുടെയും കാലാവധി അടുത്ത വർഷം മാർച്ച് 31 വരെ പുതുക്കി നൽകുമെന്നും ടൂറിസം മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്​താവനയിലും വ്യക്തമാക്കുന്നു.

വിസ ലഭിച്ചശേഷം രാജ്യത്ത്​ എത്താൻ സാധിക്കാത്തവർക്കാണ്​ ഇതി​ൻെറ ആനുകൂല്യം ലഭ്യമാവുക. വിവിധ രാജ്യങ്ങളിലെ സർക്കാറുകളും സന്നദ്ധ സംഘടനകളും ഒമാനിൽ കുടുങ്ങിയ വിവിധ രാജ്യക്കാരെ ചാർേട്ടഡ് വിമാനങ്ങൾ വഴിയും മറ്റും മെയ് ഒമ്പത് മുതൽ തന്നെ നാട്ടിലേക്ക് അയക്കാൻ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഇൗ വിഭാഗത്തിൽ പെട്ട വലിയ ശതമാനം ഇന്ത്യക്കാർ ഇന്ത്യൻ സർക്കാറിൻെറ വന്ദേഭാരത്​ പദ്ധതി വഴിയും വിവിധ സാമൂഹിക സംഘടനകൾ ഒരുക്കിയ ചാർ േട്ടഡ് വിമാനങ്ങൾ വഴിയും നാടണഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.