മസ്കത്ത്: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേർക്കുകൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15ന് മുകളിലെത്തുന്നത്. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ 3,04,572 ആളുകൾക്കാണ് ഇതുവരെ കോവിഡ് പിടിപെട്ടത്. ആറുപേർക്കുകൂടി രോഗം ഭേദമാവുകയും ചെയ്തു. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 3,00,011 ആയി. 98.5 ശതമാനമാണ് രോഗ മുക്തിനിരക്ക്. 448 ആളുകളാണ് നിലവിൽ കോവിഡ് ബാധിതരായുള്ളത്. ഒരാളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ ഒരാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. 4113 പേരാണ് ഇതുവരെ കോവിഡ് പിടിപെട്ട് മരിച്ചത്. അതേസമയം, കോവിഡിനെതിരെയുള്ള വാക്സിൻ ക്യാമ്പുകൾ ഇന്നലെയും വിവിധ സ്ഥലങ്ങളിൽ നടന്നു.
തെക്കൻ ബത്തിന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിലെ ഇൻഡസ്ട്രിയൽ സോൺ, ലുലു ഹൈപ്പർ മാർക്കറ്റിന് സമീപം, അൽ റമാനിയ ഏരിയ എന്നിവിടങ്ങളിൽ ബുധനാഴ്ച വിദേശികൾക്കായി പ്രേത്യക വാക്സിൻ ക്യാമ്പ് ഒരുക്കിയിരുന്നു. വൈകീട്ട് മൂന്നുമുതലായിരുന്നു ഇവിടെനിന്ന് വാക്സിൻ നൽകിയിരുന്നത്. മസ്കത്ത് ഗവർണറേറ്റിലെ വിദേശികൾക്കായി ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി നടന്ന വാക്സിൻ ക്യാമ്പുകൾ സമാപിച്ചു. വരും ദിവസങ്ങളിൽ മറ്റ് സ്ഥലങ്ങങ്ങളിൽ പ്രത്യേക ക്യാെമ്പാരുക്കി വാക്സിൻ നൽകാൻ അധികൃതർ ആലോചിക്കുന്നുണ്ട്. അൽ സാഹിൽ ആരോഗ്യ കേന്ദ്രം (ഖുറിയാത്ത്), അൽ അമീറാത്ത് സൂഖ്, അൽ മാബില ഇൻഡസ്ട്രിയൽ (സീബ് സൂഖ്), മത്ര സൂഖ്, ഹംരിയ, അൽശറാദി മെഡിക്കൽ ഫിറ്റ്നസ് സെൻറർ (സീബ് വിലായത്ത്) എന്നിവിടങ്ങളിൽ രണ്ടുദിവസങ്ങളിലായി നടന്ന ക്യാമ്പുകളിൽ നിരവധിപേരാണ് വാക്സിൻ എടുത്തത്. രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടുവരെയായിരുന്നു ക്യാമ്പ്. ഒന്ന്, രണ്ട് ഡോസ് വ്യത്യാസമില്ലാതെയായിരുന്നു ഇവിടെനിന്ന് മൊബൈൽ ടീമുകളുടെ നേതൃത്വത്തിൽ വാകസിൻ നൽകിയിരുന്നത്. കൂടുതൽ ആളുകളിലേക്ക് വാക്സിൻ എത്തിക്കുന്നതിന് ഉൗർജിത ശ്രമങ്ങളാണ് ആരോഗ്യ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.