മസ്കത്ത്: രോഗബാധയെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍നിന്ന് മടക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പാര്‍ലിക്കാട് വെള്ളതിരുത്തി വീട്ടില്‍ പരേതനായ വാസുവിന്‍െറ മകന്‍ ശ്രീജിത്ത് (27) ആണ് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല ആശുപത്രിയില്‍ വെള്ളിയാഴ്ച മരിച്ചത്. രക്താര്‍ബുദം കണ്ടത്തെിയതിനെ തുടര്‍ന്ന് നാട്ടില്‍ ചികിത്സക്ക് പോകാനത്തെിയ ശ്രീജിത്തിനെ ചെക്ഇന്‍ ചെയ്യുന്ന സമയത്ത് തളര്‍ച്ച കണ്ടതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് യാത്ര നിഷേധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒന്നരവര്‍ഷം മുമ്പാണ് ശ്രീജിത്ത് ഒമാനിലത്തെിയത്. ഇബ്രിയില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ യങ്കലില്‍ മെഷീനറികള്‍ വാടകക്ക് നല്‍കുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. രണ്ടാഴ്ച മുമ്പാണ് പനിബാധിച്ച ശ്രീജിത്ത് ഇബ്രിയില്‍ ചികിത്സക്കത്തെിയത്. സ്വകാര്യ ആശുപത്രിയില്‍നിന്ന് ഇബ്രി ആശുപത്രിയില്‍ ചികിത്സതേടാന്‍ നിര്‍ദേശിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് രക്താര്‍ബുദം തിരിച്ചറിഞ്ഞത്. നാട്ടില്‍ ചികിത്സക്ക് പോകാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച ഒരുമണിക്കുള്ള ജെറ്റ് എയര്‍വേസില്‍ ടിക്കറ്റെടുത്ത് വിമാനത്താവളത്തിലത്തെിയത്. വിമാനത്താവളത്തിലെ പരിശോധനക്കുശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീജിത്തിനെ അവിടെനിന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈകുന്നേരത്തോടെ ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചു. സുമതിയാണ് മാതാവ്. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. ദുബൈയില്‍ ജോലിചെയ്തിരുന്ന പിതാവ് വാസു ശ്രീജിത്തിന് ആറു വയസ്സുള്ളപ്പോള്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.