മസ്കത്ത്: ഇൻകാസ് -ഇബ്ര റീജ്യനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ആഘോഷ പരിപാടിയിൽ ഇൻകാസ് -ഇബ്ര റീജനൽ കമ്മിറ്റി പ്രസിഡന്റ് അലി കോമത്ത്, ജനറൽ സെക്രട്ടറി സുനിൽ മാളിയേക്കൽ എന്നിവർ സംസാരിച്ചു.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിച്ചമർത്തൽ, ചൂഷണം, സാംസ്കാരികമായ ആധിപത്യം എന്നിവയെ ചെറുത്തുതോൽപ്പിച്ച് ഇന്ത്യയെ ഒരു സ്വതന്ത്ര ഭൂമിയാക്കാൻ ത്യാഗം സഹിച്ച എല്ലാ സ്വാതന്ത്ര്യ സമര പോരാളികളെയും യോഗം അനുസ്മരിച്ചു. ഇന്നത്തെ വർഗീയ ഫാഷിസ്റ്റ് രാഷ്ട്രീയ അന്തീക്ഷത്തിൽ അവർ മുന്നോട്ടു വെച്ച ആശയങ്ങൾക്ക് മുൻപേത്തെക്കാൾ പ്രാധാന്യമുള്ളതായി പ്രസിഡന്റ് അലി കോമത്ത് അഭിപ്രായപ്പെട്ടു.
കൂടാതെ, വയനാട് ദുരന്തത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി അറിയിച്ച യോഗം, വയനാടിന്റെ പുനരധിവാസത്തിനായുള്ള ഇൻകാസ് ഇബ്രയുടെ സംഭാവന എത്രയും പെട്ടന്ന് കൈമാറുമെന്നും അറിയിച്ചു. സെക്രട്ടറിമാരായ ബിനോജ്, സൈമൺ, എക്സിക്യൂട്ടിവ് മെമ്പർമാരായ ലിജോ, കുര്യാക്കോസ്, ഷാനവാസ്, രജീഷ്, സോജി, ജിനോജ്, മറ്റു ഇൻകാസ് ഇബ്ര അംഗങ്ങൾ, കുടുംബാഗങ്ങൾ എന്നിവരും പെങെകടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.