മസ്കത്ത്: ഇന്ത്യയുടെ 78 ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യൻ സ്കൂൾ ബൗഷർ. വിദ്യാർഥികൾക്കും ജീവനക്കാർക്കുമിടയിൽ ദേശീയ അഭിമാനവും ഐക്യവും വളർത്തുന്നതിന് ആഘോഷം കാരണമായി.
ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ അക്കാദമിക് കമ്മിറ്റി ചെയർപേഴ്സനും ഡയറക്ടർ ബോർഡ് ഓഫ് ഡയറക്ടറുമായ അശ്വനി സവരിക്കറായിരുന്നു മുഖ്യാതിഥി. സ്വാതന്ത്ര്യം, ദേശസ്നേഹം, ഐക്യം എന്നിവയുടെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞുകൊണ്ട് മുഖ്യാതിഥി സംസാരിച്ചു.
ഇന്ത്യൻ സ്കൂൾ ബൗഷർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഡോ. സയ്യിദ് ഫസലു റഹ്മാൻ, പിയൂഷ് അഗർവാൾ, ഷൺമുഖം പുരുഷോത്തമൻ, ഡോ. വിനോദ് പാച്ചിഗല്ല, സൗമിയ പരമേശ്വരൻ, രമ്യ ദാമോദരൻ എന്നിവരും സന്നിഹിതരായിരുന്നു.
ദേശീയഗാനത്തോടെ ആരംഭിച്ച ആഘോഷ പരിപാടിയിൽ ഡെപ്യൂട്ടി ഹെഡ് ഗേൾ സ്വാഗതം പറഞ്ഞു. ശേഷം "ധീരതയോടെ നയിക്കുക, ദേശസ്നേഹം പ്രചോദിപ്പിക്കുക: വിക്ഷിത് ഭാരതത്തിലേക്ക് മാർച്ചിങ്" എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വിദ്യാർഥികൾ മാർച്ച് പാസ്റ്റ് നടത്തി.
വിദ്യാർഥികളുടെ നൃത്ത പരിപാടി കൂടുതൽ മാറ്റുകൂട്ടി. ഗാനമേള, പ്രസംഗ മത്സരം, ഇന്ത്യൻ സ്വാതന്ത്രത്തിന്റെ ചരിത്രവഴികളെക്കുറിച്ചുള്ള അവബോധ പരിപാടികൾ എന്നിവ നടന്നു. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന പരമ്പരാഗത നൃത്ത പ്രകടനങ്ങളുടെ ഒരു പരമ്പരയായ "കൾച്ചറൽ കലിഡോസ്കോപ്പ്: ഇന്ത്യയുടെ ഡാൻസ് മൊസൈക്ക്" എന്ന പരിപാടിയും ചടങ്ങിൽ അവതരിപ്പിച്ചു. "വന്ദേമാതരം" നൃത്ത പ്രകടനത്തോടെയാണ് ആഘോഷങ്ങൾക്ക് സമാപനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.